Celebrity

നോലിയ വോഗ്റ്റ് ‘മിസ് യുഎസ്എ സുന്ദരിപ്പട്ടം’ രാജിവെച്ചു; അമേരിക്ക പുതിയ സുന്ദരിയെ തേടുന്നു

സുന്ദരിപ്പട്ടം രാജിവെച്ചതിനെ തുടര്‍ന്ന് അമേരിക്ക പുതിയ സുന്ദരിയെ തേടുന്നു. മിസ് യുഎസ്എ 2023 കിരീടം ചൂടിയ നോലിയ വോഗ്റ്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മിസ് യുഎസ്എ സുന്ദരിമത്സര സംഘാടകര്‍ പുതിയ സുന്ദരിയെ അധികം താമസിക്കാതെ പ്രഖ്യാപിക്കും.

യുഎസ്എ, മിസ് യുഎസ്എ ഓര്‍ഗനൈസേഷന്‍ ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കി. ”മുന്‍ മിസ് യുഎസ്എ നോലിയ വോയ്ഗ്റ്റിന്റെ ചുമതലകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ടൈറ്റില്‍ ഹോള്‍ഡര്‍മാരുടെ ക്ഷേമത്തിന് മുന്‍ഗണനയുണ്ട്. ഈ സമയത്ത് അവള്‍ സ്വയം മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ മനസ്സിലാക്കുന്നു. ഉത്തരവാദിത്തങ്ങള്‍ ഒരു പിന്‍ഗാമിയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികള്‍ സംഘടന ഇപ്പോള്‍ അവലോകനം ചെയ്യുകയാണ്, പുതിയ മിസ് യുഎസ്എയുടെ കിരീടധാരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ വരും.

അതേസമയം വോയ്ഗ്റ്റിന്റെ രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മാനസികാരോഗ്യത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നത്. വെനസ്വേലന്‍-അമേരിക്കന്‍ 23-കാരിയായ സുന്ദരി മറ്റ് 50 ടൈറ്റില്‍ ഹോള്‍ഡര്‍മാരെ പിന്തള്ളിയായിരുന്നു കിരീടം ചൂടിയത്. അരിസോണയിലെ ടെംപെ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ 27 കാരനായ കാന്‍ഡസ് കനവേല്‍ ഉള്‍പ്പെടെ 51 മത്സരാര്‍ത്ഥികളോട് മത്സരിച്ചായിരുന്നു സുന്ദരിപ്പട്ടം നേടിയെടുത്തത്. ചുമതലകള്‍ പിന്‍ഗാമിയായി മാറ്റുന്നതിനുള്ള പദ്ധതികള്‍ അധികൃതര്‍ അവലോകനം നടത്തുകയാണ്.

പുതിയ മിസ് യുഎസ്എയെ ഉടന്‍ പ്രഖ്യാപിക്കും. 2023-ലെ മത്സരത്തിലെ ആദ്യ റണ്ണറപ്പ് മിസ് ഹവായ് യുഎസ്എ സവന്ന ഗാന്‍കിവിക്സായിരുന്നു, തുടര്‍ന്ന് മിസ് വിസ്‌കോണ്‍സിന്‍ യുഎസ്എ അലക്‌സിസ് ലൂമന്‍സ്, മിസ് പെന്‍സില്‍വാനിയ യുഎസ്എ ജാസ്മിന്‍ ഡാനിയല്‍സ്, മിസ് ടെക്‌സസ് യുഎസ്എ ലുവിയ അല്‍സേറ്റ് എന്നിവരും. മിസ് യുഎസ്എ എന്ന നിലയില്‍, 2023 ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ വോയ്ഗ്റ്റ് പങ്കെടുത്തിരുന്നു. അതില്‍ മിസ് നിക്കരാഗ്വ വിജയിച്ചു. മിസ് യു.എസ്.എ കിരീടം ചൂടിയ ആദ്യ വെനസ്വേലന്‍-അമേരിക്കന്‍ വനിതയാണ് വോയ്ഗ്റ്റ്.