Oddly News

ടൈപ്പിംഗ് ഇല്ല, മൗസ് ക്ലിക്ക് ഇല്ല ‘: ഉത്തര കൊറിയയിലെ കമ്പ്യൂട്ടര്‍ ലാബിന്റെ പഴയ വീഡിയോ വൈറലാകുന്നു…

ഉത്തരകൊറിയയിലെ വ്യാജ കമ്പ്യൂട്ടര്‍ ലബോറട്ടറിയുടെ ഒരു പഴയ വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഉത്തരകൊറിയയിലെ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത് , എന്നാല്‍ ലാബിലെ ദൃശ്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ. ഇരുമ്പുമറയ്ക്കുള്ളിലെ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയയില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്റര്‍നെറ്റ് ആക്‌സസ്സ് ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് സംശയം.

ലാബിലെ വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പില്‍ യാതൊരു പ്രവര്‍ത്തനവുമില്ലാതെ നിശബ്ദരായി ഇരിക്കുന്നത് കാണാം, ഇത് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കേണ്ട യഥാര്‍ത്ഥ ലാബിനുപകരം സന്ദര്‍ശകര്‍ക്കായി ഒരുക്കിയ ലാബാണന്നാണ് സൂചന. സന്ദര്‍ശന വേളയില്‍, യൂറോപ്യന്‍ ശാസ്ത്രജ്ഞരുമായി സഹകരിച്ച് സ്ട്രിംഗ് തിയറിയെക്കുറിച്ച് ഗവേഷണം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഉത്തര കൊറിയന്‍ വിദ്യാര്‍ത്ഥിയോട് മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സംസാരിക്കുന്നണ്ട്. എന്നാല്‍ ഉത്തര കൊറിയ വിവര ശേഖരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ,ഈ വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍ സംശയത്തിലേക്ക് നയിക്കുന്നു.

വീഡിയോയില്‍ കൊടുത്തിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്”
‘അടുത്തതായി, അവര്‍ ഞങ്ങളെ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബിലേക്ക് കൊണ്ടുപോയി. ഇത് നാട്ടിലെ യൂണിവേഴ്സിറ്റിയിലെ ഏതെങ്കിലും ലാബ് പോലെ തന്നെയാണ്. എന്നാല്‍ ആരും ഒന്നും ചെയ്യുന്നില്ല, കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നില്ല. മൗസ് ക്ലിക്ക് ചെയ്യുന്നില്ല. എല്ലാവരും വെറുതെ ഗൂഗിള്‍ ഹോംപേജിലേക്ക് നോക്കിയിരിക്കുന്നു.

വീഡിയോ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, ‘പുറംലോകവുമായുള്ള വിവരങ്ങളെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുന്ന ഉത്തരകൊറിയയുടെ പതിവുരീതി കണക്കിലെടുത്ത്, ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ അവര്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ്സ് ഉണ്ടെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഞങ്ങള്‍ പോകുന്നിടത്തെല്ലാം ഞങ്ങള്‍ക്കായി സൃഷ്ടിച്ച ഒരു യഥാര്‍ത്ഥ ‘ട്രൂമാന്‍ ഷോ’ പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്’
വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി, നിരവധി കാഴ്ചക്കാര്‍ യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്യുകയും ഉത്തര കൊറിയയ്ക്കുള്ളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ നേടുന്നതിനുള്ള വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു