തലമുറകള്‍ക്ക് മാറ്റം വരുന്നതിന് അനുസരിച്ച് കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നേക്കാം. ‘ജെന്‍ സി’ വിഭാഗത്തില്‍പ്പെടുന്നവര്‍ അച്ഛനമ്മന്മാരാകുന്ന കാലമാണിത്. അവര്‍ക്ക് അവരുടെ കുട്ടികളുടെ പരിപാലനത്തിനെ പറ്റി പല കാര്യങ്ങളും പറയാനുണ്ടാവാം. ജെന്‍ സിയില്‍പ്പെട്ട ഒരു യുവതി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറച്ച് നിയമങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു റേഡിയോ പരിപാടിയിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.
കുഞ്ഞിന് ജന്മം നല്‍കാനായി പോവുകയാണ് അതിന് മുമ്പായി ഇക്കാര്യങ്ങള്‍ അറിയിക്കണമെന്ന് തോന്നിയതിനാലാണ് ഇത് പറയുന്നതെന്ന് മുഖവുരയോടെയാണ് യുവതി ഇത് പറഞ്ഞുതുടങ്ങുന്നത്. കുഞ്ഞ് ജനിച്ചാല്‍ ആരും പിന്നെ വിളിക്കാനോ സന്ദേശങ്ങള്‍ അയക്കാനോ പിടില്ല, കുട്ടിയുടെ ജനനത്തിനെ കുറിച്ച് ആരോടും പറയാനായി ആഗ്രഹിക്കുന്നില്ല, കുഞ്ഞിന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുന്നില്ലയെന്നും യുവതി പറഞ്ഞു.
കുട്ടിയുടെ ചിത്രങ്ങളോ വീഡിയോയോ മറ്റുള്ളവര്‍ പകര്‍ത്താനായി പാടില്ല. രണ്ടാഴ്ച വരെയെങ്കിലും ആരും കുട്ടിയെ തൊടാനോ ചുംബിക്കാനോ പാടില്ല. ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാനായി ശ്രമിക്കരുത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതിന് പിന്നാലെ യുവതിയെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി.
കുട്ടിയുടെ കാര്യത്തില്‍ ഇത്തരം നിയമങ്ങള്‍ വെക്കുന്നത് ശരിയാണോയെന്ന് ഒരു കൂട്ടര്‍ ചോദിച്ചപ്പോള്‍. ഇത്തരത്തില്‍ നിയമങ്ങള്‍ കുട്ടികളുടെ കാര്യത്തിൽ വെക്കുന്നത് നല്ലതാണ് പലരും അതിര്‍ വരുമ്പുകള്‍ ലംഘിക്കാറുണ്ടെന്നും ചിലര്‍ കമന്റിട്ടു.