Featured Good News

തൊഴില്‍ പരിചയമില്ല; പക്ഷെ ആറ് മാസത്തിനുള്ളില്‍ ജീവനക്കാരി കമ്പനിയുടെ സി.ഒ.ഒ

ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും അല്ലാതെയും റെസ്യൂമെ നന്നായി പരിശോധിച്ച് അഭിമുഖത്തിന് ശേഷവുമായിരിക്കും നമ്മുടെ നാട്ടില്‍ ഒരാളെ ജോലിയ്ക്കെടുക്കുന്നത്. എന്നാല്‍ ജോലി ലഭിക്കാത്തവരും അധികമാണ്. എന്നാല്‍ ജോലി പരിചയമോ, എന്തിന് , ഔദ്യോഗികമായി ഒരു റെസ്യൂമെയോ ഇല്ലാത്ത ഒരാളെ ജോലിക്കെടുത്ത ഒരു അനുഭവ കഥയാണ് കഴിഞ്ഞിടെ റോബിന്‍ഹുഡ് എന്ന ഗോസ്റ്റ് റൈറ്റിങ് ഏജന്‍സിയുടെ സിഇഒ തസ്ലീം അഹമ്മദ് ഫത്തേ പങ്കുവച്ചത്.

നല്ലൊരു റെസ്യൂമേയോ തൊഴില്‍ പരിചയമോ ഇല്ലാതെയിരുന്നിട്ടും. ലൈബ ജാവേദ് എന്ന പെണ്‍കുട്ടയെ തസ്ലീം ജോലിക്കെടുത്തു. ഇവര്‍ ലിങ്കഡ് ഇന്നില്‍ പങ്കുവച്ച ഒരു വീഡിയോ ആപ്ലിക്കേഷന്‍ കണ്ടിട്ടാണ് ജോലിക്കെടുത്തത്. ലൈബ സൃഷ്ടിച്ചതാവട്ടെ ഈ ജോലിക്കായി തന്നെ എന്തിന് തിരഞ്ഞെടുക്കണം എന്ന് അവതരിപ്പിച്ചുകൊണ്ടുള്ള രസകരമായ വീഡിയോയും തന്റെ ശക്തിദൗര്‍ബല്യങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ഒരു കാന്‍വ പേജുമാണ്.

എന്നാല്‍ ലൈബയുടെ പിന്നീടുള്ള പ്രവര്‍ത്തനം സിഇഒയുടെ തിരഞ്ഞെടുപ്പ് ശരിയായി എന്ന് തെളിയിച്ചുകൊണ്ടായിരുന്നു. ജോലിയ്ക്ക് കയറി അധികം വൈകാതെ തന്നെ ഇന്റേണില്‍നിന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കമ്പനിയുടെ ഷെയറുള്ള ബിസിന്സ് പാര്‍ട്ണറായും ലൈബ വളര്‍ന്നു. ഒരു സ്ഥാപനത്തിലെ 99 ശതമാനം ജോലികളും പഠിപ്പിച്ച് എടുക്കാവുന്നതേ ഉള്ളുവെന്നും ലൈബ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും തസ്ലീം ചൂണ്ടിക്കാട്ടി. റെസ്യൂമെയെക്കാളും തൊഴില്‍ പരിചയത്തിനെക്കാളും കമ്പനിയ്ക്ക് പ്രയോജനം ചെയ്യുക വളരാനും പഠിക്കാനും ആഗ്രഹിക്കുന്ന മനസ്സായിരിക്കുമെന്നും തസ്ലീം ഓര്‍മ്മപ്പെടുത്തുന്നു. ഈ പോസ്റ്റ് ചൂടേറിയ ചര്‍ച്ചകല്‍ക്ക് വഴിയൊരുക്കി. ജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നതിലുള്ള റോബിന്‍ഹുഡ് സിഇഒയുടെ വ്യത്യസ്തമായ സമീപനത്തിനെ പലവരും അഭിനന്ദിക്കാനും മറന്നില്ല.