Movie News

ധനുഷിനൊപ്പം ഒരിക്കല്‍ കൂടി നിത്യാമേനോന്‍ ; തിരുച്ചിറ്റമ്പലത്തിന് പിന്നാലെ ‘ഒരു ഇഡ്ഡലിക്കടൈ’

ധനുഷിനൊപ്പം അഭിനയിച്ച തിരുച്ചിറ്റമ്പലം നിത്യാമേനോന് ഭാഗ്യം കൊണ്ടുവന്ന സിനിമയായിരുന്നു. നടിക്ക് തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് മാത്രമല്ല നല്‍കിയത് കരിയറില്‍ ഒരു ദേശീയപുരസ്‌ക്കാരം കൂടിയാണ്. അതുകൊണ്ട തന്നെ നടി ധനുഷുമായി ഒരിക്കല്‍ കൂടി ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്ക് ആകാംക്ഷ ഏറെയാണ്. ധനുഷ് രചനയും സംവിധാനവും സഹനിര്‍മ്മാണവും നായകനായും എത്തും.

അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധത്തെക്കുറിച്ച് നിത്യ പറയുന്നു, ”ധനുഷും ഞാനും ചര്‍ച്ചകള്‍ നിരന്തരം നടത്താറുണ്ട്. കഴിയുന്നത്ര സിനിമകള്‍ ചെയ്യാന്‍ ഒരുപാട് സ്‌ക്രിപ്റ്റുകളെ കുറിച്ച് സംസാരിക്കുകയും ആശയങ്ങള്‍ പങ്കിടുകയും ചെയ്യുന്നു. വളരെ ഊര്‍ജ്ജസ്വലനുമായ ഒരാളാണ് അദ്ദേഹം. ഈ ചിത്രവും ജനങ്ങള്‍ക്ക് ഒരു ട്രീറ്റ് ആയിരിക്കും.” നടി പറഞ്ഞു.

നടി തന്റെ ദേശീയ അവാര്‍ഡ് നേട്ടത്തെക്കുറിച്ചും പറഞ്ഞു. ”നിങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ഒരിക്കലും ഈ സിനിമയില്‍ അവാര്‍ഡ് കിട്ടുമെന്ന് വിചാരിക്കില്ല. എന്നാല്‍ ഇതൊരു നല്ല സിനിമയായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, ആഴത്തിലുള്ള വികാരങ്ങളുള്ള ഒരു ജീവിതചിത്രമായിരുന്നു അത്. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. എല്ലാ അഭിനേതാക്കളുടേയും പ്രകടനവുംകഴിവും സിനിമയുടെ വിജയത്തിന് മാറ്റ് കൂട്ടി. നിര്‍മ്മാതാക്കള്‍ക്ക് ഈ പ്രോജക്റ്റിനെക്കറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ഞങ്ങള്‍ അതില്‍ വിജയം നേടുകയും ചെയ്തു.” നടി പറഞ്ഞു.