സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ അടുത്ത ചിത്രം നെസിപ്പായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ നടി നയന്‍താര ഏവരെയും ഞെട്ടിച്ചുകൊണ്ട് സിനിമയുടെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തു. സിനിമാ പരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കുന്ന നയന്‍താര നെസിപ്പായ സിനിമയുടെ പരിപാടിയില്‍ പങ്കെടുത്ത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
അന്തരിച്ച മുന്‍നടന്‍ മുരളിയുടെ ഇളയമകനും നടന്‍ അഥര്‍വയുടെ ഇളയസഹോദരനുമായ ആകാശ് മുരളിയും സംവിധായകന്‍ ശങ്കറിന്റെ മകള്‍ അദിതി ശങ്കറും പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ നയന്‍സിനൊപ്പം അവതരിപ്പിക്കുന്നുണ്ട്. അദിതിയുടേയും അഥര്‍വയുടേയും അരങ്ങേറ്റ ചിത്രം കൂടിയാണ്. പരിപാടിയില്‍ സാധാരണ താന്‍ എന്താണ് പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും പറഞ്ഞു.
ആകാശ് മുരളിയെയും അദിതിയെയും സ്വാഗതം ചെയ്തു കൊണ്ടാണ് നയന്‍സ് പ്രസംഗം തുടങ്ങിയത്. ”ഞാന്‍ പൊതുവെ ഫംഗ്ഷനുകള്‍ക്ക് പോകാറില്ല. പക്ഷേ ഇത് എന്റെ സംവിധായകന്‍ വിഷ്ണുവിന്റെ സിനിമയും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അനുവിന്റെ സിനിമയും ആയതിനാല്‍ ഇത് വളരെ പ്രത്യേകതയുള്ളതാണ്. അതിനാല്‍, ഇത് എനിക്ക് ഒരു കുടുംബ പരിപാടി പോലെയാണ്. ഇതിനോട് നോ പറയാന്‍ എനിക്ക് വഴിയില്ല.” നയന്‍താര പറഞ്ഞു.
”വിഷ്ണു ഒരു മികച്ച ചലച്ചിത്രകാരനും അതിശയിപ്പിക്കുന്ന മനുഷ്യനുമാണ്. 10-15 വര്‍ഷത്തിലേറെയായി എനിക്ക് അവനെ അറിയാം. നിങ്ങള്‍ ആകാശിനെ പരിചയപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അദ്ദേഹം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കും. ഈ ചിത്രത്തിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, കാരണം ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സ്വീറ്റ് ലവ് സ്റ്റോറി വരുന്നു. ഈ സിനിമ ഒരു ബ്ലോക്ക്ബസ്റ്റര്‍ ആവട്ടെ എന്ന് ആശംസിക്കുന്നു.” നടി പറഞ്ഞു. ചിത്രത്തിലെ നായിക അദിതി ശങ്കറിനെയും പ്രശംസിച്ചു. ”എനിക്ക് ഈ പെണ്‍കുട്ടിയെ ഇഷ്ടമാണ്. അവള്‍ വളരെ മധുരമാണ്. അവള്‍ വളരെ കഴിവുള്ളവളാണ്. ” നടി പറഞ്ഞു.




