Hollywood

വിശ്രമിക്കേണ്ട പ്രായത്തിലും നിക്കോള്‍ കിഡ്മാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് ; അതിനൊരു കാരണമുണ്ട്

മദ്ധ്യവയസ്‌ക്കയായിട്ടും ഇപ്പോഴും നിക്കോള്‍ കിഡ്മാന്‍ യുവാക്കളുടെ ഉള്‍പ്പെടെ സ്വപ്‌നറാണിയാണ്. ഇപ്പോഴും ഹോളിവുഡ് സിനിമകളുടെ സെറ്റിലേക്ക് തിരക്കുപിടിച്ച് ഓടുന്ന അവരോട് എന്തുകൊണ്ടാണ് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇപ്പോഴും ഇത്രയധികം പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമായിരിക്കില്ല ചിലപ്പോള്‍ കിട്ടുക.

കഴിഞ്ഞ വര്‍ഷം നിക്കോള്‍ കിഡ്മാന്‍ എ ഫാമിലി അഫയര്‍, ബേബിഗേള്‍ എന്നീ ചിത്രങ്ങളിലും എക്സ്പാറ്റ്സ്, ദി പെര്‍ഫെക്റ്റ് കപ്പിള്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോജക്റ്റുകളിലും അഭിനയിച്ചിരുന്നു. ഇതിനൊപ്പം ടെയ്‌ലര്‍ ഷെറിഡന്റെ ലയണസിലേക്ക് അതിന്റെ രണ്ടാം സീസണില്‍ തിരിച്ചെത്തുകയും ചെയ്തു. രണ്ടാം സീസണ്‍ ഒക്ടോബര്‍ 27-ന് പാരാമൗണ്ടില്‍ റിലീസ് ചെയ്യും

സിനിമകളോടുള്ള തന്റെ പ്രതിബദ്ധത വിശദീകരിച്ചുകൊണ്ടാണ് നടി ചോദ്യത്തെ നേരിട്ടത്. താന്‍ മൂലം അനേകര്‍ക്ക് തൊഴില്‍ ലഭിക്കുകയും ഹോളിവുഡിലെ പല പുതുമുഖങ്ങളെ സഹായിക്കാനും ആഗ്രഹിക്കുന്നതിനാലാണ് നിരവധി വ്യത്യസ്ത പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു നിക്കോള്‍ കിഡ്മാന്റെ മറുപടി. ലയണസ് സീസണ്‍ 2 പ്രൊമോട്ട് ചെയ്യുന്നതിനായി ലോസ് ഏഞ്ചല്‍സിലെത്തിയപ്പോഴായിരുന്നു എന്തിനാണ് അമിതമായി ജോലി ചെയ്യുന്നതെന്ന ചോദ്യമുണ്ടായത്. താന്‍ ‘ഇന്നലെ രാത്രി ഒമ്പത് മണിക്കൂര്‍ ഉറങ്ങി’ എന്നായിരുന്നു മറുപടി.

‘പുതിയ എഴുത്തുകാരെപ്പോലുള്ള ആളുകള്‍ക്ക് വേണ്ടി എനിക്കുള്ളതും ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ക്ക് ഈ അവസരം ഉപയോഗിക്കുന്നു. കാരണം ഞാന്‍ മറ്റുള്ളവരെ പരിപാലിക്കുന്നതില്‍ വളരെയധികം താല്‍പ്പര്യപ്പെടുന്നു. എനിക്ക് ആളുകള്‍ക്കായി കൂടുതല്‍ ജോലി സൃഷ്ടിക്കാന്‍ കഴിയും. ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എനിക്ക് കഴിയും. അതുമാത്രമല്ല ഈ ജോലി ഞാന്‍ അതിയായി ഇഷ്ടപ്പെടുന്നു. എനിക്ക് അതിനോട് അഭിനിവേശമുണ്ട്. എല്ലായിടത്തും ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍ എനിക്ക് മഹാശക്തികള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വരെ ആഗ്രഹിച്ചിട്ടുണ്ട്.” നടി പറഞ്ഞു.

ഹുലു സീരീസായ നൈന്‍ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്‌സ്, ആനിമേറ്റഡ് സിനിമയായ സ്പെല്‍ബൗണ്ട്, ത്രില്ലര്‍ ഹോളണ്ട്, മിഷിഗണ്‍ എന്നിവയുടെ സീസണ്‍ 2ലും നിക്കോള്‍ പ്രത്യക്ഷപ്പെടും. ജാമി ലീ കര്‍ട്ടിസ്, അരിയാന ഡിബോസ് എന്നിവര്‍ക്കൊപ്പം പട്രീഷ്യ കോണ്‍വെല്ലിന്റെ മിസ്റ്ററി പുസ്തകങ്ങളുടെ ആമസോണിന്റെ വരാനിരിക്കുന്ന സീരീസ് അഡാപ്റ്റേഷനായ സ്‌കാര്‍പെറ്റയിലും അവര്‍ പ്രധാന വേഷം ചെയ്യുന്നു.