ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടി20 താരങ്ങളില്‍ ഒരാളായ വെസ്റ്റ്ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 29 കാരനായ താരം തിങ്കളാഴ്ച രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസെന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പൂരന്റെയും പ്രഖ്യാപനം ക്രിക്കറ്റ്‌ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പൂരന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരാന്‍ ഉദ്ദേശിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, കൂടുതല്‍ ക്രിക്കറ്റ് താരങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന പതിവ് തുടരുകയാണ്. അന്താരാഷ്ട്ര വേദിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിച്ച താരമാണ് പൂരന്‍. തന്റെ തീരുമാനത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ പൂരന്‍ പറഞ്ഞു: ‘വളരെയധികം ആലോചിച്ചതിനും പ്രതിഫലനത്തിനും ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
”വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ കിട്ടിയ അവസരങ്ങള്‍ മറക്കാനാകാത്താണ്. ആ മെറൂണ്‍ ധരിച്ച്, ദേശീയഗാനത്തിനായി നില്‍ക്കുമ്പോള്‍, ഓരോ തവണയും ഞാന്‍ മൈതാനത്തിറങ്ങുമ്പോള്‍ തനിക്ക് കഴിയാവുന്നതെല്ലാം നല്‍കിയിട്ടുണ്ട്. അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തതാണ്.” താരം പറഞ്ഞു.
”എന്റെ കരിയറിലെ ഈ അന്താരാഷ്ട്ര അധ്യായം അവസാനിച്ചെങ്കിലും, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം ഒരിക്കലും മങ്ങില്ല. ടീമിനും മേഖലയ്ക്കും വിജയവും കരുത്തും അല്ലാതെ മുന്നോട്ടുള്ള പാതയില്‍ ഞാന്‍ ആശംസിക്കുന്നു. ടീമിനും മേഖലയ്ക്കും വിജയവും കരുത്തും അല്ലാതെ മുന്നോട്ടുള്ള പാതയില്‍ ഞാന്‍ ആശംസിക്കുന്നു.” 29 കാരനായ പൂരന്‍ ടി20 ഇന്റര്‍നാഷണലില്‍ എക്കാലത്തെയും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വെസ്റ്റ് ഇന്ത്യന്‍ താരമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 106 മത്സരങ്ങളില്‍ മെറൂണ്‍ ജേഴ്സി അണിഞ്ഞു, കൂടാതെ 2,275 റണ്‍സുമായി ടീമിനായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോററാണ്.




