മാസങ്ങളായി പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ പ്രതിഭ നെയ്മര്‍ ജൂനിയര്‍ മടങ്ങിവരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കായികപരിശീലനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് താരം വിവരമറിയിച്ചത്. പരുക്കിന് ശേഷം വഴക്കം പ്രകടമാക്കുന്ന സ്‌ട്രെച്ചിംഗ് എക്‌സര്‍സൈസ് ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങള്‍ ബ്രസീലിയന്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രസീല്‍ ഡ്യൂട്ടിയിലായിരിക്കെ 32 കാരനായ ഫോര്‍വേഡ് പരിക്കേറ്റ് ഒരു മാസത്തിന് ശേഷം ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് വെളിപ്പെടുത്തി. ആ വലിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നെയ്മറിന് കഠിനമായ കായിക പ്രയത്‌നങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു സമീപകാല അപ്ഡേറ്റ് അദ്ദേഹം പ്രവര്‍ത്തനത്തിലേക്ക് മടങ്ങിവരുന്ന സൂചനയായി.
തന്റെ തിരിച്ചുവരവിന് സ്ഥിരീകരിക്കപ്പെട്ട തീയതി താരം വ്യക്തമാക്കിയിട്ടില്ല എങ്കിലും ഫോര്‍വേഡ് തീര്‍ച്ചയായും യുഎസ്എയില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയില്‍ ബ്രസീലിയന്‍ ടീമില്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ജൂണ്‍ 21 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഉദ്ഘാടനം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ബ്രസീലിന്റെ ഓപ്പണിംഗ് മാച്ചുണ്ട്.
ക്ലബ് തലത്തില്‍ നെയ്മര്‍ അല്‍-ഹിലാലിനു വേണ്ടി കളിക്കുന്ന താരത്തിന് വെറും അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എന്നാല്‍ സൗദി പ്രോ ലീഗ് ഭീമന്മാര്‍ അദ്ദേഹത്തെ കൂടാതെ തന്നെ മികച്ച കളി പുറത്തെടുത്തു. അവര്‍ അടുത്തിടെ എല്ലാ മത്സരങ്ങളിലും തുടര്‍ച്ചയായി ജയിച്ച് 28 ജയത്തിന്റെ ലോക റെക്കോര്‍ഡ് നേടിയിരുന്നു. നിലവില്‍ 12 പോയിന്റ് വ്യത്യാസത്തില്‍ പട്ടികയില്‍ മുകളില്‍ തന്നെയുണ്ട്.