ഇന്ത്യാക്കാര്‍ ലോകകപ്പ് കളിച്ചതിന്റെ ആകെ ചരിത്രം വളരെ വിരളമാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ മാത്രമാണ് ഇന്ത്യയുടെ പങ്കാളിത്തം. അതും ആതിഥേയരായതിന്റെ പേരില്‍. എന്നാല്‍ ലോകകായികമേളയുടെ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഏറ്റവും വലിയ പതിപ്പില്‍ കളിക്കാനൊരുങ്ങുകയാണ് ഒരു ഇന്ത്യാക്കാരന്‍. ന്യൂസിലന്റിന്റെ ഓക്‌ലന്റില്‍ കുടിയേറിയ പഞ്ചാബി മാതാപിതാക്കളുടെ മകന്‍ സര്‍പ്രീത് സിംഗ് ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിനായി ഒരുങ്ങുകയാണ്.
ഇതിനകം യോഗ്യത നേടിയ ന്യൂസിലന്റില്‍ കളിക്കുന്ന സര്‍പ്രീത് സിംഗ് ഏകദേശം 100 വര്‍ഷത്തെ ചരിത്രത്തില്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ വികാസ് ധോരാസൂവിന് (2006) ശേഷം മാര്‍ക്വീ ഫിഫ ടൂര്‍ണമെന്റില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനായ കളിക്കാരനാകും. ഓള്‍ വൈറ്റ്‌സിന്റെ പഞ്ചാബില്‍ വേരുകളുള്ള അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ് സര്‍പ്രീത് സിംഗ്. യൂറോപ്യന്‍ ഫുട്‌ബോളില്‍ പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹം പോര്‍ച്ചുഗലില്‍ ഉനിയാവോ ഡി ലെറിയയ്ക്ക് കളിക്കുന്ന താരമാണ്.
2019 ല്‍ ആറ് തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കില്‍ ഒപ്പുവെച്ചപ്പോള്‍ ജര്‍മ്മന്‍ ബുണ്ടസ്ലിഗയില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനായും സര്‍പ്രീത് മാറിയിരുന്നു. അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകളില്‍ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ച 26 കാരന്‍, കഴിഞ്ഞ വര്‍ഷം പാരീസ് ഒളിമ്പിക്‌സില്‍ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ചപ്പോഴാണ് ആദ്യമായി ഒരു ആഗോള വേദിയില്‍ എത്തുന്നത്.
2019 ല്‍, ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌കൗട്ടിംഗ് സംവിധാനങ്ങളിലൊന്നായ ബയേണ്‍ മ്യൂണിക്ക്, ഓസ്ട്രേലിയന്‍ എ-ലീഗില്‍ കളിക്കുന്ന കിവി ക്ലബ്ബായ വെല്ലിംഗ്ടണ്‍ ഫീനിക്‌സില്‍ നിന്ന് അദ്ദേഹത്തെ ഒപ്പിട്ടു. റിസര്‍വ് ടീമുകളില്‍ നിന്നാണ് സര്‍പ്രീത് തുടങ്ങിയത്. എന്നാല്‍ ബാഴ്‌സയില്‍ അന്ന് പരിശീലകനായിരുന്ന ഇപ്പോള്‍ ബാഴ്‌സിലോണയുടെ പരിശീലകനായ ഹാന്‍സി ഫ്‌ളിക്കിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതോടെ ഇപ്പോള്‍ ബാഴ്സലോണ താരാമായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്കും ബ്രസീലിയന്‍ മുന്‍ ബാഴ്‌സിലോണയുടേയും ബയേണിന്റെയും താരമായ ഫിലിപ്പ് കൗട്ടീഞ്ഞോയ്ക്കും ഒപ്പം പരിശീലനം നടത്തി ഫസ്റ്റ്-ടീം കോള്‍ അപ്പ് നേടാന്‍ സര്‍പ്രീതിന് കഴിഞ്ഞു.
2010 ന് ശേഷം ആദ്യമായാണ് ന്യൂസിലന്റ് ലോകകപ്പില്‍ കളിക്കാനെത്തുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്നാം തവണയും. ഓഷ്യാനിയ യോഗ്യതാ മത്സരത്തില്‍ ന്യൂ കാലിഡോണിയയെ 3-0 ന് പരാജയപ്പെടുത്തിയതാണ് യോഗ്യത ഉറപ്പാക്കിയത്. ജപ്പാന്‍, ഇറാന്‍, അര്‍ജന്റീന, മൂന്ന് ആതിഥേയര്‍ എന്നിവര്‍ക്കൊപ്പം അടുത്ത വര്‍ഷം 48 ടീമുകളുടെ ആഗോള മത്സരത്തില്‍ പങ്കെടുക്കുന്ന യോഗ്യത ഉറപ്പിച്ച ആദ്യ ടീമായിരുന്നു ന്യൂസിലന്റ്