Celebrity Featured

കൃഷ്ണമണിയില്‍ വരെ ടാറ്റൂ, 7 വര്‍ഷം ലഹരിക്ക് അടിമ; ഒടുവില്‍ ജീവിതം തിരിച്ച് പിടിച്ച് ആമ്പര്‍

നീലക്കണ്ണുള്ള വെളുത്ത ഗ്രാഗണ്‍ എന്ന പേരിലാണ് ഓസ്‌ട്രോലിയന്‍ ജനതയ്ക്ക് അവളെ പരിചയം. കൃഷ്ണമണികളിലെ വ്യത്യസ്തമായ ടാറ്റൂകള്‍ കാരണമാണ് ആവള്‍ക്ക് അത്തരത്തിലുള്ള ഒരു പേര് കിട്ടിയത്. സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സറായ ആമ്പറിന് ഏറ്റവും അധികം ടാറ്റൂ ചെയ്ത ഓസ്‌ട്രേലിയന്‍ വനിത എന്ന വിശേഷണം കൂടിയുണ്ട്. ആമ്പറിപ്പോള്‍ രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ഫോട്ടോകള്‍ പങ്കുവച്ച് അമ്പരിപ്പിച്ചിരിക്കുകയാണ്.

7വര്‍ഷമായി താന്‍ പതിവായി മെത്ത് എന്ന ലഹരിമരുന്ന് ഉപയോഗിക്കുന്ന സമയത്തെയും അത് നിര്‍ത്തിയതിന് ശേഷമുള്ള തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് മാനസികമായും ശാരീരകമായും പരിവര്‍ത്തനത്തിന് വിധേയമായ അനുഭവം വിശദീകരിച്ചത്.

2019ല്‍ ദിവസവും രാപകല്‍ വ്യത്യാസമില്ലാതെ അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നും അതിനെ മറികടക്കാനുള്ള ഇച്ഛാശക്തിയില്ലായിരുന്നുവെന്നും ജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരില്ലെന്ന് കരുതിയിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ ഒന്നരവര്‍ഷത്തിന് മുമ്പ് ലഹരിയെ എന്നെന്നേക്കുമായി ജീവിതത്തിന്റെ പടികടത്താനായി അതിന് ശേഷമുള്ള ചിത്രമാണ് പങ്കുവച്ചതെന്നും അവര്‍ പറയുന്നു.

”ഒന്നരവര്‍ഷമായി ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കുന്നില്ല. മൂന്ന് നായക്കുട്ടികള്‍ക്കൊപ്പം സ്‌നേഹം പങ്കുവച്ച് ഇഷ്ടപ്പെട്ട കാര്‍ വാങ്ങി അങ്ങനെ ജീവിതത്തിലെ സന്തോഷങ്ങളെ തിരികെ പിടിക്കുകയാണ്. ലഹരി ഉപയോഗിച്ചിരുന്നപ്പോള്‍ ആളുകള്‍ തന്നെ മോശമായി അഭിസംബോധന ചെയ്തിരുന്നു. ഇപ്പോള്‍ ലഹരി മുക്തി നേടിയിട്ടും ആരും അത് വിശ്വസിച്ച മട്ടില്ല. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ല. സ്വയം തിരിച്ചറിയുന്നതിനും സ്വയം വിജയങ്ങള്‍ ആഘോഷമാക്കുന്നതിനും പ്രധാന്യം നല്‍കുന്നു.

ഈ തിരിച്ചുവരവില്‍ ആമ്പറിന്റെ ഫോളോവേഴ്‌സും സന്തോഷത്തിലാണ്. കമന്റുകളിലൂടെ ഫോളോവേഴ്‌സും പിന്തുണയും ആഹ്ലാദവും പങ്കുവച്ചിട്ടുണ്ട്. ഈ ഊര്‍ജ്ജം കേടാതെ കാക്കണമെന്നും ഒരിക്കലും ലഹരിയുടെ വഴിയിലേക്ക് തിരിച്ച് നടക്കരുതെന്നും അവരെ ഓര്‍മിപ്പിക്കുന്നവരും കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *