കഴിഞ്ഞ ദിവസമാണ് താന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന കാലത്ത് ഇപ്പോള്‍ ബോളിവുഡില്‍ മുന്‍നിരയില്‍ നില്ക്കുന്ന ഒരു നടിമായി താന്‍ ഡേറ്റിംഗ് നടത്തിയിരുന്നെന്ന് വെളിപ്പെടുത്തിയത്. ആ നടിയുടെ ഷൂസ് ഇട്ട് കളിക്കാന്‍ പോയെന്നും അഭിമുഖത്തില്‍ യുവ് രാജ് സിംഗ് വെളിപ്പെടുത്തുകയുണ്ടായി. നടിയുടെ പേരോ മറ്റ് വിവരങ്ങളോ പറഞ്ഞില്ലെങ്കിലും നടിയെ കൃത്യമായി മനസ്സിലാക്കിയ നെറ്റിസണ്‍മാര്‍ യുവിക്കെതിരേയും നടിക്ക് അനുകൂലമായും രംഗത്ത് വന്നിരിക്കുകയാണ്. നടിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് താരത്തെ എടുത്തു കുടയാനും മറന്നില്ല.
തന്റെ മുന്‍ കാമുകിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിന് മുന്‍ ക്രിക്കറ്റ് കളിക്കാരനെ ആക്ഷേപിച്ച ആളുകള്‍, തന്റെ പ്രസ്താവനകളിലൂടെ യുവി ഒന്നുകൂടി തരം താണതായിട്ടാണ് ആരോപിക്കുന്നത്. നെറ്റിസണ്‍സ് ശക്തമായി തന്നെ പ്രതികരിച്ചു. ”ഇത് യുവരാജ് സിങ്ങില്‍ നിന്ന് പ്രതീക്ഷിച്ചതല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, നിങ്ങളുടെ മുന്‍ പങ്കാളിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയല്ല” ഒരു നെറ്റിസണ് എക്സില്‍ എഴുതി. ‘ദയനീയം. ഞാന്‍ കായികരംഗത്ത് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിദ്വേഷങ്ങളിലൊന്ന്.’ മറ്റൊരാള്‍ കുറിച്ചു.
”ഇത് വളരെ താഴ്ന്ന നിലയിലുള്ള കാര്യമാണ്. നിങ്ങള്‍ ആരെങ്കിലുമായി ബന്ധത്തിലാണെങ്കില്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു സാഹചര്യത്തിലും നല്ലതല്ല. യുവരാജ് സിംഗ് ഒരു മികച്ച കളിക്കാരനും പോരാട്ട വീര്യമുള്ള ആളുമാണ്, അദ്ദേഹം തന്റെ തെറ്റ് തിരിച്ചറിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മറ്റൊരാള്‍ യുവരാജിനെ വിമര്‍ശിച്ചു, ”യുവരാജ് സിംഗ് അതിനെക്കുറിച്ച് യാദൃശ്ചികമായി സംസാരിക്കുകയായിരുന്നോ എന്ന് ഉറപ്പില്ല, എന്നാല്‍ നിങ്ങള്‍ ഒരുമിച്ചില്ലാത്തതിന് ശേഷം നിങ്ങളുടെ പഴയ ബന്ധത്തെ പരസ്യമായി കളിയാക്കുന്നത് ഒരു മനുഷ്യനെന്ന നിലയില്‍ ഏറ്റവും താഴ്ന്ന രൂപമാണ്.” ഒരു എക്സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു,
അഭിമുഖത്തില്‍ യുവരാജ് പറഞ്ഞത് ഇങ്ങിനെയായിരുന്നു ”ഞാന്‍ ഒരു നടിയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നു, ഞാന്‍ അവളുടെ പേര് പറയുന്നില്ല. ഇപ്പോള്‍ അവര്‍ നല്ലരീതിയില്‍ ജീവിക്കുകയാണ്. അവള് അഡ്ലെയ്ഡില് ഷൂട്ടിംഗ് നടത്തുകയായിരുന്നു. ഞാന്‍ അവളോട് പറഞ്ഞു, ” ഞാന്‍ ഓസ്ട്രേലിയ ടൂറിലാണ്, ഒപ്പം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളതിനാല് നമുക്ക് കൂടിക്കാഴ്ച അധികം വേണ്ട. എന്നാല്‍ അവര്‍ ബസ്സില്‍ കാന്‍ബറയിലേക്ക് എന്നെ അനുഗമിച്ചു. രണ്ട് ടെസ്റ്റുകളില്‍ എനിക്ക് നന്നായി ബാറ്റ് ചെയ്യാനായില്ല. നിങ്ങള്‍ ഇവിടെ എന്തു ചെയ്യുകയാണ് എന്ന മട്ടിലായിരുന്നു അവള്. എനിക്ക് നിങ്ങളോടൊപ്പം സമയം ചെലവഴിക്കണം’ എന്നായിരുന്നു അവളുടെ ലൈന്‍.” താരം പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് എത്തിയ ദീപികാ പദുക്കോണ്‍ തന്നെ കാന്‍ബെറയിലേക്ക് അനുഗമിച്ചതായി അഭിമുഖത്തില്‍ സിംഗ് അവകാശപ്പെട്ടു. മത്സരത്തിനായി ടീം അഡ്ലെയ്ഡില് നിന്ന് കാന്‍ബെറയിലേക്ക് പോകുമ്പോള്‍ കാമുകി തന്റെ ലഗേജ് പാക്ക് ചെയ്തുവെന്നും അതില്‍ തന്റെ ഷൂസും പാക്ക് ചെയ്തിട്ടുണ്ടെന്നും അവരെ കണ്ടെത്താനാകാതെ വന്നപ്പോള്‍, തന്റെ ‘പിങ്ക് സ്ലിപ്പ്-ഓണുകള്‍’ ധരിക്കാന്‍ അവനോട് ആവശ്യപ്പെട്ടു. പുതിയ ജോഡി വാങ്ങുന്നത് വരെ എയര്‍പോര്‍ട്ടില്‍ അവ ധരിച്ചാണ് താരം ടീം ബസില്‍ ഇരുന്നതെന്നുമായിരുന്നു പറഞ്ഞത്. 2007-08ലെ വിഖ്യാത ടെസ്റ്റ് പര്യടനത്തില്‍ ഓസ്ട്രേലിയയില്‍ എത്തിയതായിരുന്നു താരം.