ഒരു കളിയുടെ ഫലം നിര്‍ണ്ണയിക്കാന്‍ മൂന്ന് സൂപ്പര്‍ഓവറുകള്‍ വേണ്ടി വരിക. ഒടുവില്‍ അവസാന ഓവറില്‍ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാതെ ഒരു ടീം പുറത്താകുക. നാടകീയമായ ഈ രംഗങ്ങള്‍ അരങ്ങേറിയത് സ്‌കോട്‌ലന്റില്‍ നടന്ന അസോസിയേറ്റ് ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു.
നെതര്‍ലണ്ടും നേപ്പാളും തമ്മിലുള്ള ടി20 മത്സരത്തിലായിരുന്നു സാധാരണ സമയത്തും രണ്ടു സൂപ്പര്‍ ഓവറിലും സമനില കളിച്ചത്. ആദ്യ 20 ഓവറില്‍ ഇരു ടീമുകളും 158 റണ്‍സിന്റെ സമനില പാലിച്ചപ്പോള്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 19 റണ്‍സ് വീതവും രണ്ടാമത്തെ സൂപ്പര്‍ഓവറില്‍ 17 റണ്‍സ് വീതവും അടിച്ചു നില്‍ക്കുകയായിരുന്നു. സാധാരണ 20 ഓവറില്‍ വിജയിക്കാന്‍ അവസാന രണ്ട് ഓവറില്‍ നേപ്പാളിന് വേണ്ടിയിരുന്നത് 31 റണ്‍സ് വേണ്ടിയിരുന്നു.
രോഹിത് പൗഡല്‍, കരണ്‍ കെ.സി., നന്ദന്‍ യാദവ് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ അവര്‍ക്ക് അവസാന രണ്ട് ഓവറില്‍ 15 റണ്‍സ് വീതം നേടാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
സൂപ്പര്‍ഓവറിലെ കളിയിങ്ങനെ
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നേപ്പാളായിരുന്നു. ഡച്ചിനായി പന്ത് എടുത്തത് ഡോറമായിരുന്നു 19 റണ്‍സ് വഴങ്ങി. കുശാല്‍ ഭുര്‍ട്ടേല്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സറുമായി 18 റണ്‍സ് നേടി. രോഹിത് പൗഡേല്‍ ഒരു റണ്‍സും. ഡച്ചുകാര്‍ക്ക് വേണ്ടി മൈക്കല്‍ ലെവിറ്റും മാക്‌സ് ഒഡൗഡും കളിക്കാനിറങ്ങി. കരണ്‍ കെ.സി. ആയിരുന്നു നേപ്പാള്‍ ബൗളര്‍. ഒഡൗട് അഞ്ചു പന്തില്‍ രണ്ടു സിക്‌സും ഒരു ബൗണ്ടറിയുമായി 12 റണ്‍സ് എടുത്തു. ലെവിറ്റ് ആറ് റണ്‍സും. ഒരു എക്‌സ്ട്രായും ഉള്‍പ്പെടെ അവര്‍ 19 റണ്‍സ് നേടി.
രണ്ടാം സൂപ്പര്‍ ഓവര്‍ ഇങ്ങിനെ
രണ്ടാം സൂപ്പഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നെതര്‍ലണ്ട്‌സ്. പുതിയ ബൗളര്‍മാരുമായി നേപ്പാള്‍ രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. ഇത്തവണ നേപ്പാളിന്റെ ബൗളിംഗ് ലളിത് രാജ്ബംശി ഏറ്റെടുത്തു. സ്‌കോട്ട് എഡ്്വാര്‍ഡ്്‌സും മാക്‌സ് ഒഡോവ്ഡുമായിരുന്നു ബാറ്റര്‍മാര്‍. ഒമ്പതും ഏഴും റണ്‍സ് വീതം ഇരുവരും അടിച്ചു. ഒരു വൈഡും ചേര്‍ന്ന് അടിച്ചത് 17 റണ്‍സ്. നേപ്പാളിനായി രോഹിത് പൗഡി ഏഴു റണ്‍സ് നേടി. ദീപേന്ദ്ര സിംഗ് അയ്‌റി 10 റണ്‍സും. ദിപേന്ദ്ര സിംഗ് ഐറി ഒരു ഫോറും ഒരു സിക്സും പറത്തി. മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ ബാറ്റിങ്ങും 17 റണ്‍സ് നേടി.
മൂന്നാമത്തെ സൂപ്പര്‍ഓവര്‍ ഇങ്ങിനെ
എന്നാല്‍ മൂന്നാമത്തെ സൂപ്പര്‍ ഓവറില്‍ കളിയുടെ ഗതിമാറി. ആദ്യം ബാറ്റ് ചെയ്തത് നേപ്പാളായിരുന്നു. ഡച്ചുകാര്‍ ബൗളിംഗ് ഏല്‍പ്പിച്ചത് സാക്ക് ലയണ്‍ കാഷെയെ ആയിരുന്നു. നാല് പന്തില്‍ നേപ്പാളിന് സ്‌കോര്‍ ചെയ്യാനായില്ല. പിന്നാലെ രണ്ടു പന്തില്‍ പൗഡലിനെയും രൂപേഷ് സിങ്ങിനെയും പൂജ്യത്തിന് പുറത്താക്കുകയും ചെയ്തു. അതോടെ ഡച്ച് ബാറ്റര്‍മാര്‍ക്ക് സ്‌കോര്‍ ചെയ്യാനും വിജയിക്കാനും ഒരു റണ്‍സ് മാത്രം ബാക്കിയായി. മിച്ചല്‍ ലെവിറ്റ്് സിക്‌സറടിച്ചു കളി ജയിപ്പിച്ചു.




