പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായ സത്രം ക്ഷേത്രത്തിൽ വച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു. നിർമ്മാതാവ് ഗോപാൽ ആറിന്റെ മാതാവ് ശ്രീമതി ശാന്തകുമാരി ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. തുടർന്ന് ജോയ് മാത്യുവും, മുൻ നായിക രേഖയും പങ്കെടുത്ത ആദ്യ രംഗവും ഇവിടെ ചിത്രീകരിച്ചു. ബന്ധുമിത്രാദികൾക്കു പുറമേ ഈ ചിത്രത്തിലെ മറ്റഭിനേതാക്കളായ ധ്രുവൻ, ഗൗതം കൃഷ്ണ, നന്ദു, സംവിധായകൻ രാജസേനൻ, സാസ്വിക, തുടങ്ങിയവരും സംഗീത സംവിധായകൻ മോഹൻ സിതാരയും സന്നിഹിതരായിരുന്നു
‘ഗൗരി ശങ്കരം, ബനാറസ്, കുക്കിലിയാർ, വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങൾ ഒരുക്കിയ പുഷ്പരാജ്, ഇക്കുറി അതിശക്തമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്വ വിഷ്ക്കാരം നടത്തുന്നത്. തികഞ്ഞ ഒരു കുടുംബകഥ. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലും മുറുകെ പിടിക്കുന്ന ഒരു നമ്പൂതിരി തറവാടിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.നാട്ടിലെ പ്രബലമായ ദ്വാരകാ കുടുംബത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്.
ഉണ്ണികൃഷ്ണൻ നമ്പൂതിരി – സാവിത്രി – ദമ്പതികളുടെ ഇരട്ട മക്കൾ യദു ,യതി, ഇവരെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. ഒരാൾ തറവാടിനെ അതേ പോലെ പിന്തുടരുന്നവൻ. വിശ്വാസങ്ങളിലും, പാരമ്പര്യങ്ങളിലുമൊക്ക വലിയ നിഷ്ക്കർഷ പുലർത്തുന്നവൻ’ – മറ്റൊരാളാകട്ടെ ഇതിന്റെയെല്ലാം നേർ വിപരീത സ്വഭാവക്കാരൻ. പുരോഗമന ചിന്താഗതിക്കാരൻ.സമൂഹത്തിന്റെ നന്മയാണ് പ്രധാനമായും അയാൾ കണ്ടത്. സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരൻ’. അങ്ങനെയുള്ള രണ്ടു പേരുടെ വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ…. ദ്വാരക തറവാട്ടിൽ അതിന്റെ പേരിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.
യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതയും കൃഷ്ണയുമാണ് ഇരട്ടകളായ യദു ,യതി എന്നിവരെ അവതരിപ്പിക്കുന്നത്. ഉണ്ണികൃഷ്ണൻ നമ്പൂരി സാവിത്രി, എന്നിവരെ ജോയ് മാത്യു, രേഖ എന്നിവരവതരിപ്പിക്കുന്നു ‘ സാസ്വികയാണ് നായിക. സംവിധായകൻ രാജസേനൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, സുധീർ കരമന, ഷാജു ശ്രീധർ, രമ്യാ സുരേഷ്, ജഗദീഷ് പ്രസാദ്, ദിവ്യശീ, ഹിമാശങ്കരി.അംബികാ മോഹൻ, രശ്മി സജയൻ ,പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ആർ.ഗോപാലൻ്റേതാണു തിരക്കഥ .ക്രിയേറ്റീവ് സ്ക്രിപ്റ്റ് കോൺട്രിബ്യൂട്ടർ.-പ്രശാന്ത് വടകര. സംഗീതം – മോഹൻ സിതാര , ഛായാഗ്രഹണം -എൻ.അഴകപ്പൻ , എഡിറ്റിംഗ് വി.എസ്.വിശാൽ. ഷ്യൽ എഫക്ട്സ് – സുഭാഷ് നായർ. ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ.നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാടും അട്ടപ്പാടിയിലുമായി പൂർത്തിയാകും.’വാഴൂർ ജോസ്.