Celebrity

പുത്തന്‍ ഹെയര്‍സ്റ്റെലില്‍ കിടിലന്‍ ഗെറ്റപ്പുമായി നീരജിന്റെ മാസ് എന്‍ട്രി ; വീഡിയോ വൈറല്‍

ബോക്‌സോഫീല്‍ വമ്പന്‍ വിജയമായി മാറിയിരിയ്ക്കുകയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്‌സ്. സൂപ്പര്‍ താരങ്ങളില്ലാതെ വന്ന സിനിമ ഓണക്കാലത്ത് തീയേറ്ററുകള്‍ ഇളക്കി മറിക്കുകയായിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധായകന്‍ പുതുമുഖമായ നഹാസ് ഹിദായത്ത് ആയിരുന്നു. കുടുംബ പ്രേക്ഷകരേയും യുവാക്കളേയും ഒരുപോലെ ആകര്‍ഷിക്കാന്‍ ആര്‍ഡിഎക്സിന് സാധിച്ചിരുന്നു.

നീരജ് മാധവിന് ഒരു ഗെറ്റപ്പ് നല്‍കിയ ചിത്രം കൂടിയാണ് ആര്‍ഡിഎക്‌സ്. ആക്ഷന്‍ രംഗങ്ങളില്‍ വലിയ പ്രാധാന്യവും താരത്തിന് ലഭിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റെ ലുക്കും ഹെയര്‍സ്റ്റെലുമൊക്കെ വളരെയധികം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ മറ്റൊരു ഹെയര്‍സ്‌റ്റെലുമായി കിടിലന്‍ ഗെറ്റപ്പില്‍ എത്തിയിരിയ്ക്കുകയാണ് നീരജ് മാധവ്. മുടിയ്ക്ക് ഹെയര്‍ബ്രെയ്ഡ്‌സ് സ്റ്റെലാണ് താരം നല്‍കിയിരിയ്ക്കുന്നു. സ്ട്രീറ്റിലൂടെ വെളുത്ത കണ്ണടയും കറുത്ത ടീഷര്‍ട്ടും ജീന്‍സും ധരിച്ചാണ് നീരജ് നടന്നു പോകുന്നത്. എന്നാല്‍ താരത്തിന്റെ ടീഷര്‍ട്ടിന് പിന്നിലെ വലിയൊരു കടുവയെ ഫോക്കസ് ചെയ്തു കൊണ്ടാണ് വീഡിയോ അവസാനിയ്ക്കുന്നത്.

ഇത് എത് സ്ഥലമാണെന്നും, വിജയ് ചിത്രം ലിയോയുമായി താരത്തിന് ബന്ധമുണ്ടോയെന്നുമൊക്കെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിയ്ക്കുന്നത്. ലിയോയിലെ ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്ളത്.

https://www.instagram.com/reel/CyV8w5NSNj0/?utm_source=ig_web_copy_link