Health

‘സര്‍വരോഗനിവാരിണി’ ആര്യവേപ്പില: കാന്‍സറുകളെ തടയാന്‍ സഹായിക്കും

ആര്യവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. കയ്പാണ് രുചിയെങ്കിലും ആയുര്‍വേദ പ്രകാരവും ഏറെ ഗുണഫലങ്ങള്‍ നല്‍കുന്ന ഒന്നുമാണ് നമ്മുടെ ചുറ്റുവട്ടത്തു തന്നെ കാണാന്‍ സാധിയ്ക്കുന്ന ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. കാന്‍സറിനെ എങ്ങനെ വരുതിയിലാക്കാം എന്ന ചിന്തയിലാണ് എത്രയോ കാലമായി ഗവേഷകര്‍. എന്നാല്‍ കാന്‍സറിനെ തടുക്കാന്‍ വേപ്പിലയ്ക്കു സാധിക്കുമോയെന്നായിരുന്നു ഗവേഷകരുടെ അന്വേഷണം. ‘സര്‍വരോഗനിവാരിണി’ എന്നാണ് ആയുര്‍വേദത്തില്‍ ആര്യവെപ്പിനെപ്പറ്റി പറയുന്നത്. പല തരം ചര്‍മരോഗങ്ങള്‍ക്കും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്.

ലോകമെമ്പാടും നടത്തിയ പല പഠനങ്ങളില്‍ ആര്യവേപ്പിന്റെ ഉപയോഗം പലതരം കാന്‍സറുകളെ തടയാന്‍ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. വേപ്പിന്റെ ഇലകളില്‍ ഫോട്ടോകെമിക്കല്‍ ആയ Nimbolide ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ട, പാന്‍ക്രിയാസ്, പ്രോസ്ട്രേറ്റ് എന്നിവിടങ്ങളിലെ കാന്‍സറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും വേപ്പിനു സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു