ചെന്നൈ: ഒരു ഡി.ടി.എച്ച്. കമ്പനിയുടെ പരസ്യത്തിനു നടി നയന്‍താരയ്‌ക്ക് ലഭിച്ച പ്രതിഫലം 5 കോടി രൂപ! വെറും 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിലാണ് അവര്‍ അഭിനയിച്ചത്.
ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണു നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച അവര്‍ കഴിഞ്ഞ 20 വര്‍ഷമായി തമിഴ് സിനിമയിലെ മുന്‍നിര നായികയാണ്. ഒരു സിനിമയ്‌ക്ക് 10 -15 കോടി രൂപ വരെയാണ് അവരുടെ പ്രതിഫലം. വിവിധ ഭാഷകളില്‍ സിനിമകളുമായി തിരക്കിലാണ് അവര്‍. സ്വന്തമായി ഒരു നിര്‍മാണ കമ്പനിയും നയന്‍താരയ്‌ക്കുണ്ട്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ താരമാണ് നയന്‍താര. മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുളള നായികമാരില്‍ ഒരാളാണ് നയന്‍താര. ഷാരൂഖ് ഖാന്‍ നായകനായ ‘ ജവാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി . 2003ലാണ് നയന്‍താരയുടെ ആദ്യ ചിത്രം മനസ്സിനക്കരെ റിലീസ് ചെയ്തത്. ജയറാം നായകനായ ചിത്രത്തില്‍ ഷീലയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.




