നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നയന്‍താര വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7 ന് മുംബെയില്‍ വച്ച് നടന്ന ജവാന്റെ പ്രത്യേക സ്‌ക്രിനിങില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും പങ്കെടുത്തു. പിന്നാലെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കൈകോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ജവാന്‍ ആദ്യ ദിനം റിലീസ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന ജവാന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം ഇവരുവരും ചെന്നൈയില്‍ മടങ്ങിയെത്തി. നയന്‍താര നേവി ബ്ലുകളര്‍ സല്‍വര്‍ സ്യൂട്ട് ആണ് ധരിച്ചിരുന്നത്. വിഘ്‌നേഷ് കറുത്ത് ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു. ജവാന് ശേഷം ജയം രവി നായകനാകുന്ന ഇരൈവന്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി അടുത്തതായി റിലീസ് ചെയ്യാനുള്ളത്. ചിത്രം സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നയന്‍താരയും ജയം രവിയും ഒന്നിക്കുന്ന തനി ഒരുവന്‍ 2 അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
