Celebrity Featured

പൂളിന്റെ അരികില്‍ അമ്മയും മകനും: ഉയിരിനൊപ്പം നയന്‍താരയുടെ വൈറല്‍ വീഡിയോ

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ നയന്‍താര എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. നയന്‍സിന്റെ കുടുംബവിശേഷം കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവും ഉണ്ട്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിഘ്‌നേഷിനുമൊപ്പം താരം ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്.

ഒരു പൂളിന്റെ സൈഡില്‍ ഇരുന്നു കൊണ്ട് മകന്‍ ഉയിരിനെ കൊഞ്ചിക്കുന്ന നയനതാരയുടെ വീഡിയോ സോഷില്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. അമ്മയുടെ മടിയില്‍ ശാന്തനായിരിക്കുകയാണ് ഉയിര്‍. നയന്‍താര മകന്റെ കാലില്‍ മൃദുവായി സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില്ലിംഗ് ഉയിര്‍ എന്ന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്ന വീഡിയോ അതിമനോഹരമാണ്.

നയന്‍താരയുടെ വീഡിയോയ്ക്ക് കമന്റുമായി വിഘ്‌നേഷ് ശിവനും എത്തി. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ഇത്. ഒപ്പം 9സ്‌കിന്‍സ് എന്ന പേരില്‍ ഒരു സ്‌കിന്‍കെയര്‍ പ്രൊഡക്ട് നിര്‍മിക്കുന്ന കമ്പനികൂടി നയന്‍താര തുടങ്ങിട്ടുണ്ട്.

https://x.com/NayantharaU/status/1714907895274578245?s=20