അഭിനയ വൈഭവവും സൗന്ദര്യവും കൊണ്ട് ഒരുപോലെ അനുഗ്രഹിക്കപ്പെട്ടിട്ടുള്ള നയന്‍താരയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം. ഈ വര്‍ഷം നടിയെ കൂടുതല്‍ സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാകും. 2025 ല്‍ നയന്‍സ് ഏഴ് സിനിമകളിലാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു സിനിമയിലും പ്രത്യക്ഷപ്പെടാതെ ആരാധകരെ നിരാശപ്പെടുത്തിയ നടി ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ്.
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നയന്‍താര സെറ്റില്‍ ജോയിന്‍ ചെയ്തതായി അറിയിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതുകൂടാതെ, 2025-ല്‍ നയന്‍താരയുടെ സിനിമകളില്‍ മണ്ണങ്ങാട്ടി ‘1960 സിന്‍സ് ‘എന്ന തമിഴ് ചിത്രവും നിവിന്‍ പോളി, വിഷ്ണു എടവന്‍ എന്നിവര്‍ അഭിനയിച്ച മലയാളം ചിത്രം ഡിയര്‍ സ്റ്റുഡന്റ്‌സും ഉള്‍പ്പെടുന്നു.
യാഷിന്റെ ടോക്സിക്കിന്റെ തിരക്കിലായ നടിയിപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്ന ടെസ്റ്റ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു വരുന്നു.
കൂടാതെ, സംവിധായകനും നടനുമായ ആര്‍ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്റെ തുടര്‍ച്ചയായ മൂക്കുത്തി അമ്മന്‍ 2 ന് വേണ്ടിയും അവര്‍ സുന്ദര്‍ സിക്കൊപ്പം ഒന്നിക്കുന്നു. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍, റൗഡി പിക്ചേഴ്സ്, അവ്നി സിനിമാക്സ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്നു.
2025ല്‍ 7 ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന നയന്‍താര അതിന് നന്ദി രേഖപ്പെടുത്തി ഞായറാഴ്ച ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിട്ടിരുന്നു. ‘വളരെ നന്ദിയുണ്ട്, അവിശ്വസനീയമാംവിധം നന്ദിയുണ്ട്, അവിശ്വസനീയമാംവിധം അനുഗ്രഹിക്കപ്പെട്ടു.’ എന്നായിരുന്നു കുറിപ്പിട്ടത്.