Movie News

നയന്‍സ് എന്തുകൊണ്ടാണ് കമല്‍ഹാസന്‍ സിനിമകള്‍ ഉപേക്ഷിക്കുന്നത്? കാരണം കണ്ടെത്തി തമിഴ് മാധ്യമങ്ങള്‍

തമിഴ് സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നടി നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ സിനിമയില്‍ വൈവിദ്ധ്യങ്ങളുടെ തമ്പുരാന്‍ കമലിനെ അവര്‍ ഉലകനായകനെന്നും ആദരിച്ച് വിളിക്കുന്നു. തമിഴില്‍ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍സ് കമലിനൊപ്പം മാത്രമാണ് നായികയായി ആരാധകര്‍ കണ്ടിട്ടില്ലാത്തത്. നിരവധി ആരാധകരാണ് ഇതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

ഇതിന് കാരണം കമലിനോടുള്ള നയന്‍സിന്റെ പേടിയാണെന്ന് വിവരമുണ്ട്. സിനി ഉലകം അടക്കമുള്ള സിനിമാ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം വെച്ച് കമല്‍ഹാസന്റെ സിനിമകളിലെ ലിപ് ലോക്ക് സീനുകള്‍ പേടിച്ചാണ് താരം ഉലകനായകനൊപ്പം അഭിനയിക്കാത്തതെന്നാണ്. നടന്‍ സിമ്പുവുമായി പ്രണയത്തിലായിരുന്ന സമയത്ത് നടി ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ നടി താല്‍പ്പര്യം കാണിച്ചിട്ടില്ല. കമല്‍ഹാസന്റെ സിനിമകളിലാണെങ്കില്‍ ലിപ് ലോക്ക് രംഗം അനിവാര്യവും പതിവുമാണു താനും. ഈ സാഹചര്യം ഒഴിവാക്കാനാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ നടി വിസമ്മതിക്കുന്നതായിട്ടാണ് വിവരം.

തെലുങ്കിലും മലയാളത്തിലുമായി എണ്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നയന്‍താര ജവാനിലൂടെ ബോളിവുഡിലും എത്തി. ഇന്ത്യയിലെ ഏറ്റവും പണം വാങ്ങുന്ന നായകന്‍ ഷാരൂഖിന്റെ നായികയായിട്ടാണ് നടി ബോളിവുഡില്‍ എത്തിയത്. രജനി, വിജയ്, അജിത്, സൂര്യ, വിക്രം, ധനുഷ്, ജയം രവി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.