Featured Movie News

ഒറ്റ ദിവസംകൊണ്ട് 91 ലക്ഷം കാഴ്ചക്കാര്‍, 1.5 മില്യണ്‍ ഫോളോവേഴ്‌സ്: ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി നയന്‍താര

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്ക്ക് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്. പ്രത്യേകിച്ച് അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാന്‍. എന്നാല്‍ വ്യക്തി ജീവിതം വളരെ സ്വകാര്യമായി സൂക്ഷിക്കുന്നതില്‍ താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നില്ല.

നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിഞ്ഞിരുന്നത് താരത്തിന്റെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമാണ്. തമിഴ് സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ചോദ്യങ്ങള്‍ക്കും ഒടുവില്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ നയന്‍താരയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്യണ്‍ ഫോളോവേഴ്‌സാണ് ഉണ്ടായിരിക്കുന്നത്.

വിഘ്‌നേഷ് ശിവന്റെയും നയന്‍താരയുടെയും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തിനേയും എടുത്തു കൊണ്ട് ഞാന്‍ വന്നു എന്ന് പറയു എന്ന് നയന്‍താര അടിക്കുറിപ്പ് നല്‍കി പോസ്റ്റ് ചെയ്ത റീല്‍ 91 ലക്ഷം കാഴ്ചക്കാരെയാണ് ഒറ്റദിവസം കൊണ്ട് ലഭിച്ചിരിക്കുന്നത്. 12 ലക്ഷം ലൈയ്ക്കാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

https://www.instagram.com/reel/CwmOAfkvu2M/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==