Celebrity

‘വലിയ സ്വപ്നങ്ങള്‍ കാണാന്‍ എന്നെ പഠിപ്പിച്ചതിന് നന്ദി’ ഭര്‍ത്താവിന് നന്ദി പറഞ്ഞ് നയന്‍താര

ബിസിനസിലെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ ഒരാളായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ ഒരു മാഗസിന്‍ തെരഞ്ഞെടുത്തത് അടുത്തിടെയായിരുന്നു. സിനിമയില്‍ എന്നപോലെ തന്നെ ബിസിനസിലും വിജയിക്കുന്ന താരം ഇതിനെല്ലാം അഭിനന്ദിക്കുന്നത് സ്വന്തം ഭര്‍ത്താവ് വിഘ്‌നേഷിനെയാണ്. നയന്‍താര തന്റെ വിജയത്തെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഭര്‍ത്താവ് വിഘ്നേഷ് ശിവന് നന്ദി പറയുകയും ചെയ്തു.

”വലിയ സ്വപ്നങ്ങള്‍ കാണാന്‍ എന്നെ പഠിപ്പിച്ചതിന് എന്റെ പ്രിയ ഭര്‍ത്താവിന് നന്ദി.” നടി പറഞ്ഞു. തനിക്ക് തന്ന ബഹുമതിക്ക് മാസികയ്ക്ക് നടി നന്ദി പറയുകയും ചെയ്തു.ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വ്യത്യസ്ത ബിസിനസ്സ് സംരംഭങ്ങളിലെ എല്ലാ ടീമുകളോടും നന്ദി പറയുകയും ചെയ്തു. പ്രൊഡക്ഷന്‍ ഹൗസ് ടൈഗര്‍ ബേബിയുടെ ഡയറക്ടറും സഹസ്ഥാപകയുമായ സോയ അക്തര്‍, സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് ജോയിന്റ് എംഡി സംഗീത റെഡ്ഡി എന്നിവരുള്‍പ്പെടെ മൂന്ന് സ്ത്രീകളോടൊപ്പമാണ് നടിയുടെ പേര് വന്നത്.

ഒരു ബിസിനസുകാരിയാകുമ്പോള്‍ താന്‍ പാലിക്കുന്ന ഒരു പ്രധാന മൂല്യം നയന്‍താര മാസികയോട് സംസാരിക്കവെ പങ്കുവെച്ചു. ”അതെ, ഞങ്ങള്‍ ബിസിനസ്സില്‍ നിന്ന് പണം സമ്പാദിക്കുന്നു. പക്ഷേ അത് ആളുകള്‍ക്ക് നല്ല മാറ്റമുണ്ടാക്കണം. അഭിനയത്തിന് പുറമെ ‘ജവാന്‍’ നടി ഭര്‍ത്താവിനൊപ്പം റൗഡി പിക്‌ചേഴ്സിന്റെ ബാനറില്‍ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. നയന്‍താര അടുത്തിടെ 9 സ്‌കിന്‍ എന്ന പേരില്‍ സ്വന്തം ബ്യൂട്ടി ബ്രാന്‍ഡും ആരംഭിച്ചു. ദി ലിപ് ബാം കമ്പനിയും ഫെമി എന്ന സാനിറ്ററി പാഡ് കമ്പനിയുമാണ് അവളുടെ മറ്റ് ചില സംരംഭങ്ങള്‍.