ജവാനിലെ നായിക കഥപാത്രം ആരാണെന്ന സസ്‌പെന്‍സ് അവസാനിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഷാരുഖാനൊപ്പം സൂപ്പര്‍താരം നയന്‍താരയായിരിക്കും ജവാനില്‍ നായികയായി എത്തുക. സോഷില്‍ മീഡിയയില്‍ വളരെ സജീവമാണ് വിഗ്‌നേഷ്. അതുകൊണ്ട് തന്നെ സംവിധായകന്‍ വിഗ്‌നേഷ് ശിവന്റെയും സൂപ്പര്‍താരം നയന്‍താരയുടെ ജീവിതം സോഷില്‍മീഡിയയില്‍ പതിവായി ചര്‍ച്ചയാകാറുണ്ട്. ഷാരുഖാനും നയന്‍താരയ്ക്കും അടക്കം ജവാനിലെ താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് വിഗ്‌നേഷ് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിഗ്‌നേഷിന്റെ ആശംസകള്‍ക്ക് ഷാരുഖാന്റെ മറുപടിയും എത്തി. എല്ലാ സ്‌നേഹത്തിനും നന്ദി വിഗ്‌നേഷ്, നയന്‍താര അടിപൊളിയാണ്, ഞാന്‍ ഇത് ആരോടാണ് പറയുന്നത്, എന്നാല്‍ ഭര്‍ത്താവായ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അവര്‍ ചില പുതിയ അടവുകളൊക്കെ പഠിച്ചിട്ടുണ്ട് എന്നായിരുന്നു ഷാരുഖാന്‍ കുറിച്ചത്. ഷാരുഖാന്റെ ആ മറുപടിക്ക് വിഗ്‌നേഷ് നല്‍കിയ മറുപടില്‍ അല്‍പ്പം രസകരമായിരുന്നു. ഇതെല്ലാം പറഞ്ഞതില്‍ നന്ദിയുണ്ട് സര്‍, നിങ്ങള്‍ തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തില്‍ ഉള്ളതായി ഞാന്‍ അറിഞ്ഞു. റോമാന്‍സിന്റെ രാജകുമാരനില്‍ നിന്നാണ് അതെല്ലാം അവള്‍ പഠിച്ചത് എന്നുമായിരുന്നു വിഗ്‌നേഷിന്റെ മറുപടി. ബോളിവുഡില്‍ സ്വപ്‌നതുല്യമായ തുടക്കത്തിന്റെ സന്തോഷത്തിലാണ് നയന്‍സ് എന്നും വിഗ്‌നേഷ് പറയുന്നു. സെപ്റ്റബര്‍ 11-നാണ് ജവാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.
