ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പവര്കപ്പിളായ നയന്‍താരയും വിഘ്നേഷ് ശിവനും സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. തങ്ങളുടെ യാത്രയുടെ ചിത്രങ്ങളും കുട്ടികളുമായുള്ള സമയവും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആരാധകരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇവരുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഹോങ്കോംഗില്‍ നിന്നുള്ളതാണ്.
ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം പ്രണയാതുരമായ നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെ ദൃശ്യം നടി പോസ്റ്റ് ചെയ്യുകയുമുണ്ടായി. ബേബി ബ്ളൂ ടോപ്പിലും കറുത്ത ഷോര്‍ട്സിലും തൊപ്പിയും വെച്ചുള്ള ലുക്കിലാണ് നയന്‍താര. കറുത്ത ടി ഷര്‍ട്ടിലും ഗ്രേ പാന്റിലുമാണ് വിഘ്നേഷ് ശിവന് കാണപ്പെടുന്നത്. ചടുലമായ നഗരത്തില്‍ പ്രണയജോഡികള്‍ കൈകോര്‍ത്ത് നില്ക്കുന്നതായി കാണാം.
സിനിമകളുടെ തിരക്കിനിടയിലെ ഇടവേളകളും റൊമാന്റിക് ഗേറ്റ്വേയും ആസ്വദിക്കുന്ന തിരക്കിലാണ് ഇരുവരും. ‘ടെസ്റ്റ്’, ‘1960 മുതല്‍ മണ്ണങ്ങാട്ടി’, ‘ഡിയര്‍ സ്റ്റുഡന്റ്സ്’ തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ് നയന്‍താര. വിഘ്നേശ് ആകട്ടെ ”ലവ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്” സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. സ്ക്രീനിലും പുറത്തും ഇരുവരുടേയും മാജിക് എല്ലാവരേയും രസിപ്പിക്കുമോ എന്നറിയണം.