Celebrity

ഐശ്വര്യ റായ് – അഭിഷേക് ബച്ചന്‍ വിവാഹമോചന കിംവദന്തി; ട്രോളന്മാരെ കുറിച്ച് നവ്യ നവേലി നന്ദ

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടെയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങള്‍ക്ക് എപ്പോഴും ആരാധകര്‍ ചെവിയോര്‍ക്കാറുണ്ട്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് അടുത്തിടെയായി പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ലായിരുന്നു. അഭിഷേകും ഐശ്വര്യയും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നു കൊണ്ടിരുന്നത്. ആഡംബര പൂര്‍ണായി നടന്ന അനന്ത് അംബാനി- രാധിക വിവാഹത്തില്‍ ബച്ചന്‍ കുടുംബം ഒന്നിച്ച് എത്തിയപ്പോള്‍ ആരാധ്യയും ഐശ്വര്യയും ഒറ്റയ്ക്കായിരുന്നു എത്തിയത്. ഇതോടെ താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തയും ശക്തമായി.

ഈ വിവാഹമോചന കിംവദന്തികള്‍ക്കിടയില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.  ഐഐഎം അഹമ്മദാബാദിലെ രണ്ട് വര്‍ഷത്തെ എംബിഎ ബ്ലെന്‍ഡഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്ക് നവ്യ നവേലി നന്ദയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു.  ”ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുണ്ട്, ഐഐഎം അഹമ്മദാബാദിന്റെ ഭാഗമാകുന്നത് അവിശ്വസനീയമാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫസര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് തോന്നുന്നു.” – ഐഐഎം-എയില്‍ ചേരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നവ്യ പറഞ്ഞു.

ഐഐഎം-എയില്‍ പ്രവേശനം ലഭിച്ച ശേഷം തനിക്കെതിരെ വന്ന ട്രോളുകളെ കുറിച്ചും നവ്യ പ്രതികരിച്ചു. ”ഞാന്‍ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് ഞാന്‍ കരുതുന്നുവെങ്കില്‍, അവര്‍ പറയുന്നത് എന്നെ വ്രണപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ഫീഡ്ബാക്ക് നോക്കേണ്ടത് എനിക്ക് അത്യാവശ്യമാണ്.  അത് എന്നെ മികച്ച വ്യക്തിയും മികച്ച സംരംഭകനും മികച്ച ഇന്ത്യക്കാരനും ആക്കും. തികച്ചും വ്യത്യസ്തമായ ഒരു യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ഞാന്‍ വന്നതെന്ന് ഞാന്‍ അംഗീകരിക്കുന്നു. ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടാകും. ആളുകള്‍ നിഷേധാത്മകമായി പറയുന്നതിനെക്കുറിച്ച് ഞാന്‍ വളരെയധികം ചിന്തിക്കുന്നില്ല. എന്റെ യാത്രയില്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ ഞാന്‍ ശ്രമിയ്ക്കും ”- അവര്‍ പറഞ്ഞു.