Celebrity Featured

“എനിക്കത് പേടിയാണെന്നു ചേട്ടന് അറിയുമോ എന്ന് പോലും എനിക്കറിയില്ല… ” നവ്യ നായർ

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ നവ്യ പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായി. മലയാളത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം കരിയറിൽ നിന്ന് ബ്രേക്ക്‌ എടുത്ത് വിവാഹജീവിതത്തിലേക്ക് പോയത്. മകൻ സായി ജനിച്ച് ഒരു പ്രായം എത്തും വരെ താരം വെള്ളിത്തിരയിൽ നിന്ന് ഇടവേളയെടുത്തു. പിന്നീട് താരം തിളങ്ങിയത് ‘ഒരുത്തീ’ എന്ന സിനിമയിലൂടെയാണ്. അതോടെ വീണ്ടും സ്വന്തം വീട്ടിലെ കുട്ടി എന്ന സ്ഥാനം നവ്യ നേടിയെടുത്തു. തന്റെ കുടുംബവിശേഷങ്ങളും കരിയർ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി എപ്പോഴും താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. സ്വന്തം ജീവിതത്തിൽ എന്തിനെയൊക്കെയാണ് പേടിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിനാണ് നവ്യ മറുപടി പറയുന്നത്.

“ജാനകിയെ പോലെ എനിക്ക് പേടിയില്ല. പക്ഷേ രാത്രിയിൽ ഏതെങ്കിലും ജനൽ തുറന്നു കിടന്നാൽ ഞാൻ ഉറങ്ങില്ല. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പുറത്തിറങ്ങി പോയി ഒരു സാധനം എടുത്തു കൊണ്ടു വരാൻ പറഞ്ഞാൽ ഞാൻ ചെയ്യില്ല, എനിക്ക് പേടിയാ. പ്രായമാകുമ്പോൾ മാറുന്നതല്ലല്ലോ ഫോബിയകൾ….

എനിക്ക് പാമ്പിനെ പേടിയാ, കൊച്ചിലെ മുതൽ പേടിയാ. ഇപ്പോഴും പേടിയാ. കണ്ണൂരുള്ള ഒരു സ്നേക് പാർക്കിൽ ഞാനും ഹസ്ബൻഡും മോനും അച്ഛനും അമ്മയും സഹോദരനും ഒക്കെ കൂടെ പോയി. അവിടെ എല്ലാവരും സ്‌നേകിനെ കാണാൻ പോയപ്പോൾ ഞാൻ മാത്രം അവിടെ കോഫി ഒക്കെ കുടിച്ച് റൂമിൽ വെറുതെ ഇരുന്നു. എനിക്കങ്ങനെ പാമ്പിനെ കാണാനെ പറ്റില്ല, ഭയങ്കര പേടിയാ. അവിചാരിതമായി എങ്ങാനും കണ്ടാൽ ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്നൊക്കെയുള്ള എക്സ്പ്രഷൻ ഇട്ടു നിൽക്കും. ജാനകി ജാനേയിലെ ജാനകിയെ പോലെ വിളിച്ചു കൂവില്ല എന്നേയുള്ളു. ഉള്ളിൻെറയുള്ളിൽ പേടി തന്നെയാണ്. പാമ്പിനെ കാണേണ്ട ഒരു സാഹചര്യം വന്നാൽ ഞാനത് മാക്സിമം ഒഴിവാക്കാൻ നോക്കും….” നവ്യ പറയുന്നു.

ഈ ഫോബിയ അറിഞ്ഞിട്ടു ഭർത്താവ് എപ്പോഴെങ്കിലും പ്ലാസ്റ്റിക് പാമ്പിനെ ദേഹത്തേക്കിട്ട് പേടിപ്പിക്കാൻ നോക്കിയിട്ടുണ്ടോ എന്നായി അവതകന്റെ അടുത്ത ചോദ്യം. ” ചേട്ടൻ അങ്ങനെ ഫൺ ലവ്വിങ് പേഴ്സൺ അല്ല. എനിക്കിങ്ങനെ പാമ്പിനെ പേടിയാണെന്നുള്ളത് ചേട്ടന് അറിയുമോ എന്ന് പോലും എനിക്കറിയില്ല…”നവ്യ പറയുന്നു.