Health

എക്കിള്‍ എക്കിള്‍ പോകുന്നില്ലേ…..? മാറ്റാം ഈ എളുപ്പ വഴികളിലൂടെ..

ഡയഫ്രത്തിന്റെ പെട്ടെന്നുള്ള സങ്കോചത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഒന്നാണ് എക്കിള്‍. നമുക്കൊക്കെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ഒന്നു കൂടിയാണ് എക്കിള്‍. ഇത് ശരീരത്തിലെ അനൈശ്ചിക പ്രവര്‍ത്തനമാണ്, അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതിരിയ്ക്കുന്ന സമയത്ത് സംഭവിയ്ക്കുകയും സ്വയം നിയന്ത്രിയ്ക്കാന്‍ പ്രയാസമുണ്ടാകുകയും ചെയ്യും. കുറച്ചു നേരത്തേയ്ക്ക് നിശ്ചിത ഇടവേളകളില്‍ അത് സംഭവിച്ചു കൊണ്ടേ ഇരിയ്ക്കും. പ്രത്യേക ശബ്ദത്തോട് കൂടിയുണ്ടാകുന്ന എക്കിള്‍ ശ്വാസ തടസത്തിന് കാരണമാകുകയും ചെയ്യും. സാധാരണ എക്കിള്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതാണ്…..

നെയ്യും ഇന്തുപ്പും – നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയതാണ് ഇന്തുപ്പ്. മാത്രമല്ല, സാധാരണ ഉപ്പിന്റെ ദോഷവശങ്ങളും ഇന്തുപ്പിനില്ല. അര ടീ സ്പൂണ്‍ ഇന്തുപ്പ് നെയ്യില്‍ കലര്‍ത്തി കഴിയ്ക്കുന്നത് എക്കിള്‍ ഇല്ലാതാക്കും.

ഒരു സ്പൂണ്‍ പഞ്ചസാര – എക്കിള്‍ നില്‍ക്കുന്നില്ലെങ്കില്‍ ഒരു സ്പൂണ്‍ പഞ്ചസാര വായിലിട്ടു നോക്കൂ, അടുത്ത മിനിറ്റുകള്‍ക്കുള്ളില്‍ എക്കിള്‍ പൂര്‍ണമായും മാറും.

നെയ്യും കായപ്പൊടിയും – നെയ്യും കായപ്പൊടിയും ചേര്‍ത്ത് കഴിയ്ക്കുന്നത് എക്കിള്‍ പരിഹരിയ്ക്കും.

കണ്ണുകള്‍ക്ക് മുകളില്‍ തടവാം – കണ്ണുകള്‍ പതുക്കെ അടച്ച് കണ്‍പോളകള്‍ക്ക് മുകളില്‍ മൃദുവായി തടവുന്നത് എക്കിള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതും അല്പ സമയം തുടര്‍ച്ചയായി ചെയ്യണം.

തേനും നെയ്യും – അടുക്കളയില്‍ എല്ലായ്‌പ്പോഴും ലഭ്യമാകുന്ന തേനും നെയ്യും ചേര്‍ത്ത് കഴിയ്ക്കുന്നത് എക്കിള്‍ പ്രശ്‌നത്തിന് പരിഹാരമാണ്.

ശ്വാസം നിയന്ത്രിയ്ക്കാം – എക്കിള്‍ മാറാനുള്ള മറ്റൊരു വഴിയാണ് ശ്വാസം പിടിച്ചു വെച്ച് അല്പ സമയത്തിന് ശേഷം പതുക്കെ ശ്വാസം പുറത്ത് വിടുന്നത്. പല തവണ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ എക്കിള്‍ ഇല്ലാതാക്കാം.