തന്റെ മകന്‍ 14 ദിവസം നീണ്ട കോമയില്‍ നിന്നും ഉണര്‍ന്നത് വിജയ് എന്ന് വിളിച്ചുകൊണ്ടായിരുന്നെന്ന് നടന്‍ നാസര്‍. വിജയ് തന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായി മാറിയത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തിലായിരുന്നു നാസര്‍ വ്യക്തമാക്കിയത്.
മകന്‍ രണ്ടാഴ്ച പിന്നിട്ട കോമയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആദ്യം വിളിച്ചത് തന്നെയോ ഭാര്യയേയോ അല്ലെന്നും വിജയ് യെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകന്‍ നൂറുല്‍ ഹസന്‍ ഫൈസല്‍ വിജയ്യെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് നാസര്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ വിജയുടെ വലിയ ആരാധകനാണെന്നും നടനെ കാണുകയും അദ്ദേഹത്തോടുള്ള ഇഷ്ടം പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
”വ്യക്തതയില്ലാത്ത കാരണങ്ങളാല്‍ തന്റെ മകന്‍ ഒരിക്കല്‍ 14 ദിവസത്തോളം കോമയിലായി. അയാളെ ചികിത്സിക്കാന്‍ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ഉണര്‍ന്നപ്പോള്‍ അമ്മ (അമ്മ) എന്നോ അപ്പയെന്നോ (അച്ഛന്‍) അവന്‍ പറഞ്ഞില്ല. പകരം അവന്‍ വിജയ് എന്നു പറഞ്ഞു. അദ്ദേഹത്തിന് ആ പേരില്‍ ഒരു സുഹൃത്ത് ഉണ്ട്. അതിനാല്‍ അവന്റെ ഓര്‍മ്മകള്‍ ഭദ്രമായതില്‍ ഞങ്ങള്‍ സന്തോഷിച്ചു. എന്നാല്‍ എന്റെ മകന്‍ അവനെ കണ്ടുമുട്ടിയപ്പോള്‍ അവന്റെ സുഹൃത്തിനെ തിരിച്ചറിഞ്ഞില്ല. അവന്‍ ശൂന്യമായി അവനെ നോക്കി.”
കുടുംബം ആശയക്കുഴപ്പത്തിലായപ്പോള്‍, ഒരു മനശാസ്ത്രജ്ഞയായ തന്റെ ഭാര്യ മകന്‍ ഏത് വിജയ് യെ ആണ് പരാമര്‍ശിച്ചതെന്ന് മനസിലാക്കി. നടന്റെ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍ മകന്റെ ‘കണ്ണുകള്‍ തിളങ്ങി’ അതിനാല്‍ വിജയ്യുടെ സിനിമകളും പാട്ടുകളും പ്ലേ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. വിവരം പിന്നീട് വിജയ് അറിഞ്ഞപ്പോള്‍ മകനെ ഒന്നു കാണാന്‍ വന്നോട്ടെ എന്ന് നാസറിനോട് വിജയ് ചോദിച്ചു.
”കുഴപ്പമില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോഴും അദ്ദേഹം വരാന്‍ നിര്‍ബ്ബന്ധിക്കുകയും പലതവണ മകനെ സൂപ്പര്‍താരം വന്നു കാണുകയും മകനോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. മകന്‍ ഗിറ്റാര്‍ വായിക്കുമെന്ന് അറിയാവുന്നതിനാല്‍ ഒരു യുകെലെലെ പോലും സമ്മാനിച്ചു. അതിനാല്‍, തീര്‍ച്ചയായും, അദ്ദേഹം എന്റെ ജീവിതത്തിലും എന്റെ ഫൈസലിന്റെ ജീവിതത്തിലും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു…,” നാസര്‍ പറഞ്ഞു.