Sports

11 ഫോറുകളും എട്ടു സിക്‌സറുകളും ; 92 റണ്‍സ് ബൗണ്ടറികളില്‍ നിന്നു മാത്രം ; അതിവേഗ സെഞ്ച്വറി നേടി നമീബിയ ബാറ്റര്‍

ടി20 യിലെ അതിവേഗ സെഞ്ച്വറി കാര്യത്തില്‍ റെക്കോഡിട്ട് നമീബിയന്‍ ബാറ്റ്‌സ്മാന്‍. നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍ 33 പന്തില്‍ സെഞ്ച്വറിയടിച്ചു. നേപ്പാള്‍ ബാറ്റര്‍ കുശാല്‍ മല്ലയുടെ 34 പന്തുകളുടെ റെക്കോര്‍ഡാണ് മറികടന്നത്. നെതര്‍ലന്‍ഡ്സും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നേപ്പാളിനെതിരെ ലോഫ്റ്റി-ഈറ്റണ്‍ ചൊവ്വാഴ്ചയായിരുന്നു നാഴികക്കല്ലില്‍ എത്തി.

ലോഫ്റ്റി-ഈറ്റണ്‍ 36 പന്തില്‍ 11 ഫോറും എട്ട് സിക്സും സഹിതം 101 റണ്‍സെടുത്തു. ബൗണ്ടറികളിലെ 92 റണ്‍സ് വ്യക്തിഗത ടി20 ഇന്നിംഗ്സിലെ ഏതൊരു ബാറ്ററുടെയും ഏറ്റവും കൂടുതല്‍ റണ്‍സ് കൂടിയാണ് ഇത്. ലോഫ്റ്റി-ഈറ്റണ്‍, മല്ല എന്നിവരെ കൂടാതെ, ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറികള്‍ നേടിയ കളിക്കാരുടെ പട്ടികയിലെ അടുത്ത മൂന്ന് ബാറ്റര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ഇന്ത്യയുടെ രോഹിത് ശര്‍മ്മ, ചെക്ക് റിപ്പബ്ലിക്കിന്റെ സുധേഷ് വിക്രമശേഖര എന്നിവരാണ്. ഈ ബാറ്റര്‍മാര്‍ക്കെല്ലാം 35 പന്തില്‍ ടി20യില്‍ സെഞ്ച്വറി.

മംഗോളിയയ്ക്കെതിരെ നേപ്പാള്‍ 20 ഓവറില്‍ 314/3 എന്ന സ്‌കോര്‍ നേടിയപ്പോള്‍, റെക്കോര്‍ഡ് നേടിയ നേപ്പാളിന്റെ മല്ലയുടെ റെക്കോഡാണ് ലോഫ്റ്റി ഈറ്റണ്‍ മറികടന്നത്. 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ എക്കാലത്തെയും വേഗമേറിയ സെഞ്ചുറിയിലേക്ക് കുതിച്ചു. മല്ലയുടെ സഹതാരം ദിപേന്ദ്ര സിംഗ് ഐറി ഒമ്പത് പന്തില്‍ ഏറ്റവും വേഗമേറിയ ടി20 ഫിഫ്റ്റി നേടുകയും ചെയ്തു.

നമീബിയ-നേപ്പാള്‍ മത്സരത്തെ സംബന്ധിച്ചിടത്തോളം, ലോഫ്റ്റി-ഈറ്റന്റെ സെഞ്ച്വറി തന്റെ ടീമിനെ 20 ഓവറില്‍ 206/4 എന്ന നിലയിലേക്ക് നയിച്ചപ്പോള്‍ നേപ്പാളിന് 186 റണ്‍സ് മാത്രമേ എടുക്കാനാകൂ, 20 റണ്‍സിന് കളി തോറ്റു. 62/3 എന്ന നിലയില്‍ തന്റെ ടീം പരുങ്ങുമ്പോഴായിരുന്നു 11-ാം ഓവറില്‍ മാത്രം ക്രീസിലെത്തിയ ലോഫ്റ്റി-ഈറ്റന്റെ പ്രഹരം.