Celebrity

ദീര്‍ഘകാലപ്രണയം, റിതികയോട് രോഹിത്ശര്‍മ്മ വിവാഹാഭ്യര്‍ത്ഥന നടത്തിയത് ഇങ്ങിനെ

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിത്തന്ന ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ രോഹിത്ശര്‍മ്മയ്ക്ക് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരാണ് ഉള്ളത്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ റത്വിക സജ്‌ദേവിനേയും മക്കളെയും ആരാധകര്‍ക്ക് ഇഷ്ടമാണ്. ദീര്‍ഘകാല പ്രണയത്തിനൊടുവിലായിരുന്നു രോഹിത് ഭാര്യയോട് കൗമാരകാലത്ത് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിനോടും ഭാര്യ ഗീത ബസ്ര സിങ്ങിനോടുമുള്ള സംഭാഷണത്തിനിടെ ഭാര്യ റിതിക സജ്ദേയോട് തന്റെ പ്രണയാഭ്യര്‍ത്ഥനയുടെ കഥ ‘ ഹൂ ദി ബോസ്’ എന്ന യൂട്യൂബ് ചാനലില്‍ പങ്കിട്ടു. ഐസ്‌ക്രീം വാങ്ങാനെന്ന വ്യാജേന റിതികയെ തന്റെ ബാല്യകാല ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു സര്‍പ്രൈസ് പ്രൊപ്പോസല്‍ എങ്ങനെ സംഘടിപ്പിച്ചുവെന്ന് ക്രിക്കറ്റ് താരം വെളിപ്പെടുത്തി, അവിടെ പിച്ചിന്റെ മധ്യത്തില്‍ ഒരു മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തി. തന്റെ സുഹൃത്ത് ആ നിമിഷം പകര്‍ത്തി.

അവിസ്മരണീയമായ സായാഹ്നത്തിന്റെ വിശദാംശങ്ങള്‍ ക്രിക്കറ്റ് താരം വിവരിച്ചു.” അത് ഒരു ഗ്രൗണ്ട് ആയിരുന്നു, എന്നാല്‍ അതൊരു ഗ്രൗണ്ടാണെന്ന് അവള്‍ക്ക് മനസ്സിലായില്ല. ഞാന്‍ എന്റെ സുഹൃത്തിനോട് ഗ്രൗണ്ടില്‍ എന്തെങ്കിലും സജ്ജീകരിച്ച് ആ വജ്രനിമിഷം പകര്‍ത്തണമെന്ന് നേരത്തേ തന്നെ ചട്ടം കെട്ടിയിരുന്നു. അതിന് ശേഷം കാര്‍ പാര്‍ക്ക് ചെയ്തു അവളുമായി വന്നു. പിന്നെ പിച്ചിന്റെ മധ്യത്തില്‍ പോയി ഞാന്‍ മുട്ടുകുത്തി നിന്ന് അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തി.” രോഹിത് വെളിപ്പെടുത്തി.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുയാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടന്ന 2024 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തെത്തുടര്‍ന്ന് രോഹിതിന്റെ ക്രിക്കറ്റ് കരിയറിലെ സുപ്രധാന മാറ്റങ്ങള്‍ക്കിടയിലാണ് വെളിപ്പെടുത്തല്‍. 2025 മെയ് മാസത്തില്‍, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പ് രോഹിത് റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നു. രോഹിത് വിരമിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ ചുമതലയേറ്റു.