Sports

”ഈ ഫോര്‍മാറ്റില്‍ പന്തെറിയാന്‍ ശരീരം അനുവദിക്കുന്നില്ല” വിരമിക്കുന്നതിനെക്കുറിച്ച് വരുണ്‍ ആരോണ്‍

ഈ ഫോര്‍മാറ്റില്‍ ഇനി പന്തെറിയാന്‍ ശരീരം അനുവദിക്കുന്നില്ലെന്ന്് ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. രാജസ്ഥാനെതിരായ ജാര്‍ഖണ്ഡിന്റെ രഞ്ജി ട്രോഫി മത്സരത്തിന് ശേഷം ഫസ്റ്റ്്ക്ലാസ്സ് ക്രിക്കറ്റിനോട് താരം വിട പറഞ്ഞു. തന്റെ റെഡ് ബോള്‍ കരിയറിലെ സമയമായെന്ന് താന്‍ ഇതിനെ വിളിക്കുമെന്ന് വരുണ്‍ ആരോണ്‍ പറഞ്ഞു.

”15 വര്‍ഷമായി താന്‍ കളിക്കുന്ന ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇനി പന്തെറിയാന്‍ തന്റെ ശരീരം അനുവദിക്കില്ലെന്ന് താരം പറഞ്ഞു. ഞാന്‍ 2008 മുതല്‍ റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ വേഗത്തില്‍ പന്തെറിഞ്ഞതിനാല്‍, എനിക്ക് നിരവധി പരിക്കുകള്‍ ഏറ്റുവാങ്ങി. റെഡ്-ബോള്‍ ക്രിക്കറ്റില്‍ വേഗത്തില്‍ പന്തെറിയാന്‍ എന്റെ ശരീരം എന്നെ അനുവദിക്കില്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, അതിനാല്‍ ഞാന്‍ ഈ കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ” വരുണ്‍ പറഞ്ഞു.

”എന്റെ കുടുംബത്തിനും ജംഷഡ്പൂരിലെ ജനങ്ങള്‍ക്കുമുമ്പില്‍ ഇത് എന്റെ അവസാന കളിയായിരിക്കാം, കാരണം ഞങ്ങള്‍ ഇവിടെ വൈറ്റ്-ബോള്‍ ഗെയിമുകള്‍ കളിക്കാറില്ല. ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത് ഇവിടെയാണ്, അതിനാല്‍ ഇത് എനിക്ക് വളരെ വൈകാരികമാണ്.” താരം പറഞ്ഞു.

”ബൗള്‍ ചെയ്യുമ്പോള്‍ പേസാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഞാന്‍ എപ്പോള്‍ ബൗള്‍ ചെയ്യുമ്പോഴും എനിക്ക് കഴിയുന്നത്ര വേഗത്തില്‍ പന്തെറിയുക എന്നതാണ് എന്റെ ഏക ശ്രദ്ധ. എന്നാല്‍ നിങ്ങളുടെ ശരീരവും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.” വരുണ്‍ കൂട്ടിച്ചേര്‍ത്തു. 2024 രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് തന്റെ ടീമിന് യോഗ്യത നേടിക്കൊടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. അവസാന മത്സരം ജംഷഡ്പൂരിലെ കീനന്‍ സ്റ്റേഡിയത്തില്‍ കളിക്കുമ്പോഴായിരുന്നു വിരമിക്കല്‍.