Featured Oddly News

കുംഭമേളയില്‍ ‘മസില്‍’ പെരുപ്പിച്ച ബാബ ശ്രദ്ധനേടുന്നു ; ഈ റഷ്യക്കാരന്‍ പരശുരാമന്റെ പുനരവതാരമോ?

ലോകമെമ്പാടുമുള്ള ഭക്തരെ കൊണ്ട നിറഞ്ഞ 2025 ലെ മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വന്‍ ശ്രദ്ധയാണ് നേടുന്നത്.
ഭൂമിയിലെ ഏറ്റവും വലിയ സമ്മേളനത്തില്‍ ഇന്ത്യക്കാരും വിദേശ ഭക്തരും വിശിഷ്ട വ്യക്തികളും സാധുമാരും പങ്കെടുക്കുന്നു. അക്കൂട്ടത്തില്‍ മസില്‍ പെരുപ്പിച്ച് രൂപഭംഗി കൊണ്ട് റഷ്യയില്‍ നിന്നുള്ള ‘മസിലന്‍ ബാബ’ ശ്രദ്ധ നേടുന്നു.

View Post

ലളിതമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച്, അരികില്‍ ഒരു വലിയ ജോളയും കഴുത്തില്‍ രുദ്രാക്ഷമാലയും ധരിച്ച് മതസമ്മേളനത്തിന് എത്തിയ സന്യാസിയുടെ വീഡിയോകളും ഫോട്ടോകളും വൈറലായിരിക്കുകയാണ്്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏഴടി ഉയരവും കൈകാലുകളിലെ ഉറച്ച മസിലും കൊണ്ട് റഷ്യയില്‍ നിന്നുള്ള ആത്മപ്രേം ഗിരി മഹാരാജിനെ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ആറാമത്തേതായി പുരാണം പറയുന്ന പരശുരാമന്റെ പുനര്‍ജ്ജന്മമായി പോലും സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കപ്പെടുന്നു.

‘മസില്‍ ബാബ’ എന്ന് വിളിപ്പേരുള്ള ബാബ ഏഴടി ഉയരമുള്ള ഒരു ഗുസ്തിക്കാരനാണ്. മുപ്പത് വര്‍ഷം മുമ്പ് ഹിന്ദുമതത്തെക്കുറിച്ച് പഠിച്ചതോടെ അദ്ദേഹം ഹിന്ദുമതാനുസാരിയായി. റഷ്യക്കാരനാണെങ്കിലും നേപ്പാളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. തന്റെ അധ്യാപന ജീവിതം ഉപേക്ഷിച്ച്, ഹിന്ദുമതത്തെ പ്രോത്സാഹിപ്പിക്കുക എന്നത് തന്റെ ജീവിത ദൗത്യമായി അദ്ദേഹം മാറ്റി. ജുന അകാധയിലെ അംഗമാണ് പ്രേം.

മഹാകുംഭമേള 2025 ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ തുടരും. ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ പുണ്യ സംഗമമായ സംഗമത്തില്‍ മുങ്ങി ആത്മീയ ശുദ്ധീകരണത്തിനായി ഭക്തര്‍ ഈ സംഗമം സന്ദര്‍ശിക്കുന്നു.