Featured Travel

കാറുകളില്ലാത്ത ഗ്രാമം; എത്തിച്ചേരാന്‍ ഏക ആശ്രയം മുകളിലൂടെ പോകുന്ന കേബിള്‍ കാര്‍ മാത്രം

ചരിത്രത്തിലുടനീളം, ഈ മധ്യകാല ഗ്രാമം പുറം ലോകത്തില്‍ നിന്ന് താരതമ്യേന ഒറ്റപ്പെട്ട നിലയിലാണ്. വെറും 430 പേര്‍ മാത്രം താമസിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ ഒന്നാണ്.

ഈ സ്വിറ്റ്‌സര്‍ലണ്ടിലെ ടൂറിസ്റ്റ് ഗ്രാമത്തിലേക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഒന്നും തന്നെ കടന്നു ചെല്ലുന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 1638 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്കുളള ഏക ഗതാഗതം കുത്തെ താഴേയ്ക്കും മുകളിലേക്കും ഒഴുകുന്ന കേബിള്‍ കാറുകളാണ്. കേബിള്‍ കാര്‍ യാത്രക്കാരെ ഈ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നു.

ജനീവയില്‍ നിന്ന് ഇന്റര്‍ലേക്കണിനും മധ്യ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജംഗ്‌ഫ്രോ മാസിഫിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ആല്‍പൈന്‍ ഗ്രാമമാണ് മുറെന്‍. ബെര്‍ണീസ് ഒബര്‍ലാന്‍ഡിലെ മുറെന്റെ ചരിത്രത്തിന്റെ ഭൂരിഭാഗവും, താമസക്കാര്‍ മൂന്ന് മണിക്കൂര്‍ താഴേക്കും മുകളിലേക്കും നടന്നുപോയായിരുന്നു അവശ്യസാധനങ്ങള്‍ നാട്ടുകാര്‍ വാങ്ങിയിരുന്നതും കൊണ്ടുവന്നിരുന്നതും.

എന്നാല്‍ 1891-ല്‍, ഒരു നാരോ-ഗേജ് റെയില്‍വേ തുറന്നതോടെ മുറെന് അടുത്തുള്ള പര്‍വതഗ്രാമമായ ഗ്രൂട്ട്ഷാല്‍പ്പുമായും ലോട്ടര്‍ബ്രുന്നനില്‍ എത്തുന്ന ഒരു ഫ്യൂണിക്കുലറുമായും ബന്ധം ഉണ്ടാക്കാനായി. 1965-ല്‍, താഴ്വരയ്ക്ക് മുകളിലുള്ള മറ്റൊരു ഗതാഗത രഹിത ഗ്രാമമായ ഗിമ്മല്‍വാള്‍ഡിലേക്ക് താമസക്കാരെ കൊണ്ടുപോകാന്‍ കഴിയുന്ന ഒരു സിംഗിള്‍-ട്രാക്ക് കേബിള്‍വേ തുറന്നത് നിര്‍ണ്ണായകമായി. ലോകത്തിലെ ഏറ്റവും കുത്തനെയുള്ള കേബിള്‍ കാര്‍ ഷില്‍ത്തോണ്‍ബാന്‍ കമ്പനി തുറന്നതോടെ പുറം ലോകവുമായും താഴ്വരയുമായും നേരിട്ട് ബന്ധപ്പെടാന്‍ അവര്‍ക്ക് അവസരമായി.

സ്വിസ് ആല്‍പ്സിലെ ഏറ്റവും അതിശയിപ്പിക്കുന്ന ചില പ്രകൃതിദൃശ്യങ്ങളിലൂടെ വെറും നാല് മിനിറ്റിനുള്ളില്‍ സഞ്ചാരികളെ 775 മീറ്റര്‍ മുകളിലേക്ക് ഷില്‍ത്തോണ്‍ബാന്‍ എത്തിക്കാന്‍ തുടങ്ങി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബെര്‍ണീസ് ഹൈലാന്‍ഡ്സിലെ ഒരു പരമ്പരാഗത വാല്‍സര്‍ പര്‍വതഗ്രാമമാണ് മുറെന്‍.

സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്, വേനല്‍ക്കാലത്തും ശൈത്യകാലത്തും മുറെന്‍ വിനോദസഞ്ചാരികളാല്‍ തിരക്കേറിയതാകുന്നു. ഈഗര്‍, മോഞ്ച്, ജംഗ്‌ഫ്രോ എന്നീ മൂന്ന് ഉയര്‍ന്ന പര്‍വതങ്ങളുടെ കാഴ്ച ഈ ഗ്രാമത്തിലുണ്ട്. വര്‍ഷം മുഴുവനും 450 ജനസംഖ്യയുള്ള മുറെനില്‍ 2,000 ഹോട്ടല്‍ കിടക്കകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *