നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ മറ്റുള്ളവരിൽ നിന്ന് പരിഹാസങ്ങൾ നേരിട്ടിട്ടുള്ള നിരവധി ആളുകളുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിൽ രൂപത്തിന്റെ പേരിൽ ഏറെ ട്രോളുകൾ നേരിട്ട മുംബൈയിൽ നിന്നുള്ള കണ്ടന്റ് ക്രീയെറ്ററാണ് ഗുനിത് കൗർ. എന്നാൽ തന്നെ അധിക്ഷേപിച്ചവരോട് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറഞ്ഞരിക്കുകയാണ് കൗർ ഇപ്പോൾ.
പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നെഫ്രോട്ടിക് സിൻഡ്രോം എന്ന ആരോഗ്യപ്രശ്‌നമാണ് തനിക്ക് ഉള്ളതെന്ന് ഗുനിത് കൗർ നെറ്റിസൺമാരോട് വിശദീകരിച്ചു. ഇത് മൂത്രത്തിലൂടെ കൂടുതൽ പ്രോട്ടീൻ ശരീരം പുറത്തുവിടാൻ കാരണമാകുന്നു. തൽഫലമായി, രോഗി മറ്റ് സങ്കീർണതകൾ അനുഭവിക്കേണ്ടിവരുന്നു. തന്റെ അമ്മമ്മയാണ് തന്റെ അവസ്ഥ ആദ്യം സംശയിച്ചതെന്ന് കൗർ വെളിപ്പെടുത്തി.
“ഇതെല്ലാം ഞാൻ വളരെ ചെറുപ്പത്തിൽ തുടങ്ങിയതാണ്. എന്റെ നാനിയാണ് ലക്ഷണങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത്., അങ്ങനെയാണ് ഞങ്ങൾ ഈ രോഗ വിവരം കണ്ടെത്തിയത്. ഞങ്ങൾ കുട്ടികളുടെ പല ആശുപത്രികളിലും പോയി, പക്ഷേ അവർക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല,” കൗർ പറഞ്ഞു. ഗുനിതിന്റെ കുടുംബത്തിന് അവളെക്കൊണ്ട് സ്റ്റിറോയിഡ് എടുപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. ദീർഘനാളത്തെ സ്റ്റിറോയിഡ് ചികിത്സയെ തുടർന്ന് കൗറിന്റെ ശരീരത്തിൽ കാര്യമായ വണ്ണം കൂടുകയായിരുന്നു.
കൗറിന്റെ കഥ ഓൺലൈനിൽ നിരവധി ആളുകളെ സ്പർശിച്ചു. കൗറിന്റെ ഭാരത്തിന്റെ പേരിൽ അവളെ വിമർശിക്കുകയും അപമാനിക്കുകയും ചെയ്യുന്നവർക്കെതിരെ അവർ കമന്റ് വിഭാഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
ഒരാൾ എഴുതി, “നിങ്ങൾ എത്ര സുന്ദരിയും ശക്തയുമായ ഒരു മനുഷ്യനാണ്! നിങ്ങൾ പൂർണയാണ്, കുട്ടികൾ കാഴ്ചയിൽ ‘പൂർണ്ണമല്ലാത്തത്’ എന്തുകൊണ്ടാണെന്ന് ആരും വിശദീകരിക്കേണ്ടതില്ല. നിങ്ങൾക്ക് കൂടുതൽ ശക്തിയുണ്ട്!” ചില ട്രോളന്മാർ കാരണം ഒരു പെൺകുട്ടി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയായത് മറ്റുള്ളവർക്ക് വിശ്വസിക്കാനായില്ല. ഏതായാലും തന്റെ ആരോഗ്യസ്ഥിതിയെ തുറന്നുകാട്ടിയ പെൺകുട്ടിയെ പ്രശംസിച്ച് നിരവധിപേരാണ് കമന്റിൽ ഒത്തുചേർന്നത്.