Oddly News

ബാര്‍ബി സിനിമയുടെ തീമില്‍ പിങ്ക് ബിരിയാണിയുമായി യുവതി ; ട്രോളിക്കൊന്ന് നെറ്റിസണ്‍മാര്‍

നല്ല ചൂട് ബിരിയാണി എന്ന് പറഞ്ഞാല്‍ ആരുടെ വായിലാണ് കപ്പലോടാത്തത്. ആഗോളമായി വന്‍ ഹിറ്റായി മാറിയ ബാര്‍ബി സിനിമയുടെ തീമില്‍ ഒരു ബിരിയാണി ഉണ്ടാക്കി വൈറലായി മാറിയിരിക്കുകയാണ് മുംബൈയിലെ ഒരു പാചക വിദഗ്ദ്ധ.

കഴിഞ്ഞ വര്‍ഷം ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള ബാര്‍ബി തീം ട്രെന്‍ഡിനിടയില്‍, മുംബൈ ആസ്ഥാനമായുള്ള ബേക്കര്‍ ഹീന കൗസര്‍ റാഡ് പിങ്ക് നിറങ്ങള്‍ക്ക് പേരുകേട്ട ബാര്‍ബി തീം ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കിയിരിക്കുകയാണ്.

ബിരിയാണി മാത്രമല്ല. പിങ്ക് ബിരിയാണി നിറഞ്ഞ ഒരു കണ്ടെയ്നര്‍ ഉള്‍പ്പെടെയുള്ള ബാര്‍ബി തീം ഭക്ഷണങ്ങളുടെ ഒരു ശേഖരം തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ഹീന. ഇവന്റിന്റെ റോസി സൗന്ദര്യത്തിന് അനുയോജ്യമായ അനേകം വിഭവങ്ങള്‍ ഒരുക്കി. പിങ്ക് ബിരിയാണിയുടെയും മറ്റ് ബാര്‍ബി-പ്രചോദിതമായ ട്രീറ്റുകളുടെയും ദൃശ്യങ്ങള്‍ ഹീന തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കിടുകയും ചെയ്തു.

പക്ഷേ സംഗതി നെറ്റിസണ്‍മാര്‍ക്ക് അത്ര പിടിച്ചില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹീനയുടെ പിങ്ക് ബിരിയാണി വന്‍തോതില്‍ ട്രോള്‍ ചെയ്യപ്പെട്ടു. പരമ്പരാഗത ബിരിയാണിയില്‍ മാറ്റം വരുത്തിയതിനും പിങ്ക് നിറം നല്‍കി വിഭവത്തിന്റെ യഥാര്‍ത്ഥ സത്ത നശിപ്പിച്ചതിനും നിരവധി പേര്‍ കമന്റ് സെക്ഷനിലെത്തി. പലരും ‘പുക്കിംഗ്’ ഇമോജി ഉപയോഗിച്ച് കമന്റ് സെക്ഷനില്‍ നിറഞ്ഞു. മിക്കവരും വെറുപ്പ് പ്രകടിപ്പിച്ചു.