Celebrity

 ”ചേട്ടന്‍ പ്രേതം ആന്‍ഡ് അനിയത്തി പ്രേതം ചില്ലിംഗ്” ; പേടിപ്പിയ്ക്കാന്‍ ഇറങ്ങി മുടിയനും ശിവാനിയും

മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ ആരാധകരുടെ ഇഷ്ടതാരമാണ് ശിവാനി മേനോന്‍. പരമ്പരയിലെ ഓരോ താരങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നത്. ഉപ്പും മുളകിന്റെ തുടക്കം മുതല്‍ പരമ്പരയുടെ ഭാഗമായ താരമാണ് ശിവാനി മേനോന്‍. പരമ്പരയില്‍ ശിവാനി എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേരും. എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് ശിവാനി പരമ്പരയില്‍ എത്തുന്നത്. ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ശിവാനി. ശിവാനിയോടൊപ്പം അല്‍സാബിത്ത്, ജൂഹി റുസ്തഗി, ഋഷി എന്നിവരും പരമ്പരയില്‍ വളരെ ചെറുപ്പം മുതല്‍ തന്നെ അഭിനയിക്കാന്‍ എത്തിയവരാണ്. സോഷ്യല്‍ മീഡിയയിലും ശിവാനി സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശിവാനിയ്ക്കുണ്ട്. തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ശിവാനി പങ്കുവെയ്ക്കാറുണ്ട്.

ഉപ്പും മുളകില്‍ മുടിയന്‍ എന്ന് വിളിയ്ക്കുന്ന ഋഷിയോടൊപ്പം നിരവധി ഡാന്‍സ് വീഡിയോകള്‍ ശിവാനി ചെയ്തിട്ടുണ്ട്. ഇരുവരും അഭിനയത്തില്‍ മാത്രമല്ല ഡാന്‍സിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഋഷിയോടൊപ്പമുള്ള ഒരു രസകരമായ വീഡിയോയാണ് ശിവാനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ” ചേട്ടന്‍ പ്രേതം ആന്‍ഡ് അനിയത്തി പ്രേതം ചില്ലിംഗ് ” – എന്ന ക്യാപ്ഷനോടെയാണ് ശിവാനി വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.

ഇരുട്ടത്താണ് രണ്ട് പേരും ഇരിയ്ക്കുന്നത്. ഋഷി കണ്ണട ധരിച്ചപ്പോള്‍ ശിവാനി ഒരു കൂളിംഗ് ഗ്ലാസ് വെച്ചിരിയ്ക്കുകയാണ്. രണ്ടു പേരും ഒരു പുതപ്പ് തലയില്‍ കൂടി ഇട്ടിട്ടുണ്ട്. കൈയ്യിലെ തലയിണയില്‍ മൊബൈല്‍ ലൈറ്റ് ഓണ്‍ ചെയ്ത് വെച്ചിട്ടുണ്ട്. പാട്ടിന്റെ അകമ്പടിയില്‍ ശിവാനി മൊബൈല്‍ ലൈറ്റ് മറച്ചു പിടിക്കുമ്പോള്‍ ഋഷി അരണ്ട വെളിച്ചത്തില്‍ തല കുലുക്കി ശബ്ദത്തോടൊപ്പം പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും, ഋഷി മൊബൈല്‍ ലൈറ്റ് മറച്ച് പിടിക്കുമ്പോള്‍ ശിവാനി അരണ്ട വെളിച്ചത്തില്‍ പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയുമാണ്. അവസാനം രണ്ട് പേരും പാട്ടിനൊപ്പം പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. ”അയ്യോ അമ്മേ.. ഒാടിക്കോ പ്രേതം, ഈ ശിവാനി ആ പാവപ്പെട്ട പയ്യനേം കൂടെ പ്രാന്തന്‍ ആക്കും” – എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

https://www.instagram.com/reel/CyietHKhJig/?utm_source=ig_web_copy_link