ആദ്യനോട്ടത്തില്‍ ഉണ്ണി മുകുന്ദന്റെ വയലന്‍സ് ത്രില്ലര്‍ ‘മാര്‍ക്കോ’ സിനിമയുടെ പോസ്റ്ററാണെന്ന് തോന്നും. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് മനസിലാകുന്നത് ഇത് മാര്‍ക്കോ അല്ല, ‘മാറിക്കോ’ എന്ന് ആണെന്ന്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് സിനിമ തകര്‍ത്തോടുന്നതിനിയില്‍ ഈ വെറൈറ്റി പരസ്യവുമായി രംഗത്ത് എത്തിയത്.
കോണ്ടമില്ലെങ്കില്‍ മാറിക്കോ ! സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിൽ നിന്നും മാറി ചിന്തിക്കൂ..! ലൈംഗികരോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കോണ്ടം ഉപയോഗിക്കുക. എന്നാണ് ഈ പരസ്യം. ഇതിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇതാണ് പരസ്യം, ഇതാണ് മാര്‍ക്കറ്റിംങ്, തീപ്പൊരി ഐറ്റം എന്നിങ്ങനെ പോകുന്നു എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പുതിയ പരസ്യത്തിന് വരുന്ന കമന്‍റുകള്‍.
എന്നാല്‍ ഏറ്റവും രസകരമായ കാര്യം ഈ പരസ്യം മാര്‍ക്കോ സിനിമയിലെ നായകനായ ഉണ്ണിമുകുന്ദനും ഷെയര്‍ ചെയ്തിട്ടുണ്ട് എന്നതാണ്. ‘‘വാച്ച് മാര്‍ക്കോ ഇന്‍ തിയറ്റര്‍, നോട്ട് ഓണ്‍ ടെലഗ്രാം’’ എന്ന് പറഞ്ഞാണ് ഉണ്ണി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പരസ്യം ഷെയര്‍ ചെയ്തിരിക്കുന്നത്.