കാമുകന് ഭാര്യയെ വിവാഹം കഴിച്ചു കൊടുത്ത് മക്കളുമായി പോയി ഭര്‍ത്താവ്. പിന്നീട് കാമുകനെ ഉപേക്ഷിച്ച് തിരിച്ചുവന്ന കാമുകിയുടേയും കഥയായിരുന്നു കഴിഞ്ഞയാഴ്ച ഇന്ത്യ സംസാരിച്ചത് മുഴുവന്‍. എന്നാല്‍ ഉത്തര്‍പ്രദേശിലെ അംറോഹ യിലെ സെയ്ദ് നാഗലി പ്രദേശത്ത് നിന്നുള്ള മറ്റൊരു അസാധാരണമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് അയല്‍വാസിയായ 17 വയസ്സുകാരനോടൊപ്പം താമസിക്കാന്‍ പോയി ഒരു യുവതി. കാമുകനൊപ്പം താമസിക്കാന്‍ വേണ്ടി സ്വന്തം പേരും ഇവര്‍ മാറ്റി.
സെയ്ദ് നാഗ്ലി നഗര്‍ പഞ്ചായത്തില്‍ നിന്നുള്ള ഭര്‍ത്താവ് റോഡപകടത്തെ തുടര്‍ന്ന് ശാരീരികമായി തളര്‍ന്നതിനെത്തുടര്‍ന്ന് മൂന്ന് കുട്ടികളുടെ അമ്മയായ ശിവാനി എന്ന ഷബ്നം ആണ്‍കുട്ടിയുമായി പ്രണയത്തിലായത്. 26 വയസ്സുള്ള ശബ്നത്തിന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി, മൂന്ന് പെണ്‍മക്കളുണ്ട്. ഏകദേശം ഒരു വര്‍ഷം മുമ്പ് അവളുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടായി. സമീപത്ത് താമസിക്കുന്ന ആണ്‍കുട്ടിയോട് അവള്‍ക്ക് വൈകാരികമായ അടുപ്പമുണ്ടായി.
സംഭവം നാട്ടില്‍ സംസാരമായി. പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് വിളിച്ചുചേര്‍ത്തു. അതില്‍ ഇരുപക്ഷത്തുനിന്നും ആളുകള്‍ പങ്കെടുത്തു. ഷബ്‌നത്തിന് ഇഷ്ടമുള്ളിടത്ത് താമസിക്കാമെന്ന് പഞ്ചായത്ത് തീരുമാനിക്കുകയും ചെയ്തു. പിന്നീട് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ചെയ്യുകയും കുട്ടികളെ അവന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ആണ്‍കുട്ടിക്ക് പ്രയപൂര്‍ത്തിയാകാത്തതിനാല്‍ ഇവര്‍ക്ക് നിയമപരമായി വിവാഹം കഴിക്കാന്‍ കഴിയില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുത്തതെന്നും വളരെ സന്തോഷവതിയാണെന്നും ശബ്‌നം പറഞ്ഞു.
ഇത് ശബ്‌നത്തിന്റെ മൂന്നാം വിവാഹമാണ്. അലിഗഡിലെ മുന്‍ ബന്ധം വേര്‍പെടുത്തിയാണ് സെയ്ദ് നാഗ്ലിയിലെ യുവാവുമായി ഇവര്‍ രണ്ടാം വിവാഹം ചെയ്തത്. അതിന് ശേഷം ഇത് അവളുടെ മൂന്നാമത്തെ ബന്ധമാണ്. അസാധാരണമായ സാഹചര്യങ്ങള്‍ക്കിടയിലും താന്‍ സംതൃപ്തനാണെന്നും പുതിയ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും നേരിടുന്നില്ലെന്നും ശിവാനി പറയുന്നു.