ഇന്ത്യയിൽ പ്രണയവിവാഹങ്ങൾ വളരെ സാധാരണമായിരിക്കുന്നു. പലരും തങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ പരിചയമുള്ള ഒരാളുമായി ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു. എന്നാല്‍ പല വിവാഹങ്ങളും വീട്ടുകാരുടെ സമ്മതത്തോടെയാവില്ല നടക്കുന്നത്. ആചാരങ്ങളും പാരമ്പര്യവും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലപ്പോഴും ഇത് വലിയസംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദുരഭിമാനക്കൊലയിലേയ്ക്കുവരെ ഇത്തരം സംഭവങ്ങള്‍ ചെന്നെത്താറുമുണ്ട്.
എന്നാല്‍ ഇന്റനെറ്റിൽ തരംഗമായിമാറിയ ഈ വീഡിയോയിൽ ഒരു അമ്മയുടെ രോഷപ്രകടനമാണ് കാണുന്നത്. ഒരു ഗ്രാമ പശ്ചാത്തലമാണ് വീഡിയോ കാണിക്കുന്നത്. കസേരകളില്‍ ഇരിക്കുന്ന ഒരുകൂട്ടം പ്രദേശവാസികളുടെ സാന്നിധ്യത്തിൽ ഒരു യുവാവും യുവതിയും വിവാഹച്ചടങ്ങിനായി കാത്തുനല്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഒരാള്‍ വരണമാല്യമെടുത്ത് വധുവിനെ ഏല്‍പ്പിക്കുന്നു. ആദ്യം വരന്‍ വധുവുനെ വരണമാല്യമണിയിക്കുന്നു. തുടര്‍ന്ന് വധു വരനേയും. പിന്നീട് വരന്റെ കാല്‍തൊട്ട് വന്ദിച്ചശേഷം വധു നിവര്‍ന്ന് നില്‍ക്കുമ്പോഴേയ്ക്കും പിന്നില്‍നിന്ന് ഓടിയെത്തിയ ഒരു സ്ത്രീ വധുവിന്റെ പുറത്ത് ബാറ്റുകൊണ്ട് അടിക്കുന്നതാണ് കാണുന്നത്.
അടിച്ചത് സ്വന്തം അമ്മയായതുകൊണ്ടാവാം വധു നിശബ്ദയായി നില്‍ക്കുകയാണ്. പിന്നീടും ബാറ്റ് വീശിയ അമ്മയെ ആരൊക്കെയോ ചേര്‍ന്ന് സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുന്നതും കാണാം. എന്തൊക്കെയോ അവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. യാതൊരു ഭാവവ്യത്യാസവുമില്ലാതെ വരനും വധുവും മുഖം കുനിച്ച് നില്‍ക്കുകയാണ്. ഘർ കേ കലേഷ് എന്ന എക്‌സ് അക്കൗണ്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോയുടെ യഥാർത്ഥ ഉത്ഭവം വ്യക്തമല്ല, പക്ഷേ ഇത് ഇന്റനെറ്റിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
2024 ഒക്ടോബർ 18-ന് അപ്‌ലോഡ് ചെയ്‌ത വൈറൽ വീഡിയോയ്ക്ക് 340k-ലധികം ലൈക്കുകൾ ലഭിച്ചു. കമന്റ് സെക്ഷൻ നർമ്മവും പരിഹാസവും നിറഞ്ഞ പരാമർശങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഒരു ഉപയോക്താവ് എഴുതി, “ആൻ്റി കോ വനിതാ ക്രിക്കറ്റ് ടീം മേ ഭേജേ ഹോട്ടെ, അജ് ജീത് ജതേ. സിദ്ധേ കവർ ഡ്രൈവ് മർനെ ആയേ തി.” മറ്റൊരു ഉപയോക്താവ്, “മമ്മി കാ ആശീർവാദ് ദേ കാ സ്റ്റൈൽ തോഡ കാഷ്വൽ ഹേ” എന്ന് അഭിപ്രായപ്പെട്ടു.