ഒരുകാലത്ത് ഹോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഈ ജോഡി തങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടകളായ നോക്‌സും വിവിയന്‍ എന്നിവര്‍ ഇവരുടെ മക്കളും.
പിതാവും കുട്ടികളും തമ്മില്‍ അകന്നാണ് കഴിയുന്നതെങ്കിലും മകന്‍ നോക്‌സ് ബ്രാഡ്പിറ്റിനെ പറിച്ചു വെച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്ത്, ലോസ് ഏഞ്ചല്‍സില്‍ ഒരു ബോക്‌സിംഗ് മത്സരത്തിന് തയ്യാറെടുക്കുന്ന നോക്‌സിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. അതിനെ ബ്രാഡ്പിറ്റിന്റെ പഴയ മൂവി ‘ഫൈറ്റ് ക്ലബ്ബി’ ലെ രൂപത്തോടൊണ് ആരാധകര്‍ സാദൃശ്യപ്പെടുത്തുന്നത്.
അടുത്തിടെ ലോസ് ഏഞ്ചല്‍സിലെ ഒരു ജിമ്മില്‍ ബോക്‌സിംഗ് സെഷനു വേണ്ടി ഒരുങ്ങുന്ന നിലയിലുള്ള നോക്‌സിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇത് 1980ല്‍ 17-ാം വയസ്സില്‍ ഹൈസ്‌കൂള്‍ ഇയര്‍ബുക്കിനായി ബ്രാഡ്പിറ്റ് എടുത്ത ഫോട്ടോയിലെ രൂപത്തിന് സമാനമായിരുന്നു.
അതേസമയം ബ്രാഡ് പിറ്റുിനെയും മകനെയും കുറച്ചുകാലമായി ഒരുമിച്ച് കാണാറില്ല. 2013 ജൂലൈയില്‍ ജപ്പാനിലെ ടോക്കിയോ വിട്ട് ഹനേഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ജോഡി അവസാനമായി ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലുള്ള വിവാദ വിവാഹമോചനത്തെ തുടര്‍ന്ന് നോക്സ് തന്റെ അമ്മ ആഞ്ജലീനയുമായാണ് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. 2021 ല്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ ‘എറ്റേണല്‍സ്’ റെഡ് കാര്‍പെറ്റ് പ്രീമിയറിനിടെ സെലിബ്രിറ്റി കുട്ടികള്‍ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു.