Lifestyle

ആഷെറ ലോകത്തെ ഏറ്റവും വിലയുള്ള പൂച്ച ! വില 1 കോടി വരെ

പൂച്ചകള്‍ മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അരുമകളാണ്. പൂച്ചകളില്‍ ഒട്ടേറെ ബ്രീഡുകളുമുണ്ട്.മികച്ച ബ്രീഡുകൾക്ക് വിലയും കൂടും. ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ചയിനമായി കണക്കാക്കപ്പെടുന്നത് ആഷെറ എന്ന ഇനമാണ്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈയിനത്തിലുള്ള പൂച്ചകള്‍ക്ക്.

വീട്ടുപൂച്ച, ആഫ്രിക്കയിലെ സെർവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീയിനങ്ങളിലുള്ള പൂച്ചകളുടെ സങ്കരമാണു ആഷെറ. പുലിക്കുഞ്ഞിനോട് സാമ്യമുള്ള ആഷെറയുടെ രൂപമാണ് ഇതിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. വളരെ ശാന്തപ്രകൃതിയുള്ളതും സ്നേഹമുള്ളതുമായ സ്വഭാവവും ആഷെറയ്ക്കുണ്ട്.

8 ലക്ഷം രൂപ മുതൽ 42 ലക്ഷംവരെ വിലവരുന്ന സാവന്ന ക്യാറ്റാണ് പൂച്ചകളിലെ വിലകൂടിയ മറ്റൊരു ഇനം. ഇന്റർനാഷണൽ ക്യാറ്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള വളർത്തുപൂച്ചയാണ് സാവന്ന ക്യാറ്റ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള സങ്കര ബ്രീഡുകളാണ് സാവന്ന ക്യാറ്റ് ഇനം. വലിയ ചെവികളും ശരാശരി ശരീരവുമുള്ള ആഫ്രിക്കൻ കാട്ടുപൂച്ചയാണു സെർവാൽ. സാവന്ന ക്യാറ്റുകൾക്ക് ഈ വലിയ ചെവികൾ കിട്ടിയിട്ടുണ്ട്.സാധാരണ സാവന്ന പൂച്ചകൾക്ക് 14 മുതൽ 17 ഇഞ്ചുകൾ വരെയാണു പൊക്കം.

പുള്ളികളുള്ള രോമക്കുപ്പായവും വളരെ പ്രസരിപ്പുമുള്ള സ്വഭാവമുള്ള സാവന്ന ക്യാറ്റിന് വ്യായാമമൊക്കെ നന്നായി വേണം. ബ്രിട്ടിഷ് ഷോർട്ഹെയർ, രോമങ്ങളില്ലാത്ത സിഫിൻക്സ്, റഷ്യൻ ബ്ലൂ തുടങ്ങിയവയൊക്കെ ലോകത്തെ വിലകൂടിയ മറ്റു പൂച്ചയിനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *