Featured Oddly News

ഇന്ത്യാ- പാക് ആണവയുദ്ധമുണ്ടായാല്‍? ഒരാഴ്ചകൊണ്ട് 125 ദശലക്ഷം ആളുകള്‍ മരിക്കും? സൂര്യപ്രകാശം ഭൂമിയിലെത്തില്ല….

പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഭീതിദമായ ഒരു സാഹചര്യം പുകഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലാണ് ഇരു രാജ്യങ്ങളുമുള്ളത്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം പ്രഹരശേഷിയുള്ള ആണവായുധ രാഷ്ട്രങ്ങളാണെന്നിരിക്കെ ഒരു ആണവയുദ്ധം എത്രത്തോളം വിനാശകരമായിരിക്കും? ഒരു സമഗ്ര ഇന്ത്യ-പാകിസ്ഥാന്‍ ആണവ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കും?

ആണവയുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ ജീവഹാനി മാത്രമല്ല. ഒരു ആണവയുദ്ധത്തിന് സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയാന്‍ കഴിയും, അതുവഴി ലോകമെമ്പാടുമുള്ള താപനില ശരാശരി 3.5-9 ഡിഗ്രി ഫാരന്‍ഹീറ്റിന് ഇടയില്‍ വര്‍ഷങ്ങളോളം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നം ഉണ്ടാകും. രണ്ടാം ലോക മഹായുദ്ധത്തേക്കാള്‍ ഉയര്‍ന്ന മരണനിരക്ക് ഉണ്ടാക്കുമെന്നതാണ് ഏറ്റവും പ്രധാനം.

കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയും റട്ജേഴ്സ് സര്‍വകലാശാലയും നടത്തിയ പഠനത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ആഴ്ചയില്‍ താഴെ മാത്രം നീണ്ടുനില്‍ക്കുന്ന ആണവയുദ്ധം ഉണ്ടായാല്‍ പോലും 50-125 ദശലക്ഷം ആളുകളെ കൊല്ലും. ഇത് രണ്ടാം ലോക മഹായുദ്ധത്തേക്കാള്‍ വളരെ കൂടുതലാണ് ഇത്. ഇതിന് പുറമേ ആണവയുദ്ധം 80 ബില്യണ്‍ പൗണ്ട് കട്ടിയുള്ള കറുത്ത പുക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുത്തിവയ്ക്കുകയും സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയുകയും ചെയ്യും.

ഇന്ത്യ-പാക് ആണവയുദ്ധം മുഴുവന്‍ ഗ്രഹത്തെയും കഠിനമായ തണുപ്പിലേക്ക് തള്ളിവിടും, ഒരുപക്ഷേ കഴിഞ്ഞ ഹിമയുഗത്തിനുശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത താപനിലയില്‍. 1954 ഓഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ ആണവ ആക്രമണത്തോടെ ഭൂമിയുടെ അന്തരീക്ഷത്തിന്റെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കിയ പഠനത്തിന്റെ നിഗമനങ്ങളിലൊന്നാണിത്.

ഇന്ത്യ-പാക് യുദ്ധം നടന്നാല്‍, 250 ആണവ പോര്‍മുനകളുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലായിരിക്കും യുദ്ധം നടക്കുകയെന്നും പഠനം പറയുന്നു.
യുദ്ധത്തെ ഘട്ടം ഘട്ടമായി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ആദ്യ ഘട്ടത്തില്‍, ഇന്ത്യയും പാകിസ്ഥാനും പരസ്പരം നഗരങ്ങള്‍ക്ക് മുകളില്‍ 250 ആണവ പോര്‍മുനകള്‍ പ്രയോഗിക്കും, ഇത് കുറഞ്ഞത് 700,000 പേരെയെങ്കിലും കൊല്ലും. സ്‌ഫോടനങ്ങള്‍ക്ക് ശേഷമുള്ള തീപിടുത്തങ്ങളും ആളുകളെ കൊല്ലും. ജപ്പാനിലെ ഹിരോഷിമയില്‍, രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസ് ബോംബുകള്‍ വര്‍ഷിച്ചതിനെത്തുടര്‍ന്നുണ്ടായ തീപിടുത്തങ്ങള്‍ കാരണം ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. യുദ്ധം ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, ലോകത്തിനും വിനയാകും.

കാലാവസ്ഥയില്‍ വിനാശകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്കും പാകിസ്ഥാനും പരസ്പരം നഗരങ്ങളാകും ആക്രമിക്കുക. ഇന്ത്യയില്‍ ഏകദേശം 400 നഗരങ്ങളുള്ളതിനാല്‍, പാകിസ്ഥാന്‍ മിതവും വലുതുമായ നഗരങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാകിസ്ഥാനിലെ ഓരോ മിതമായ അല്ലെങ്കില്‍ വലിയ നഗരങ്ങളെയും ഇന്ത്യയും ആക്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *