Crime

12 കാരനെ ബലാത്സംഗം ചെയ്ത 38 കാരി ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ കൊലപാതക കേസിലും പ്രതി

ബന്ധുവായ 12 കാരനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി 58 കാരനെ കുത്തിക്കൊന്ന കേസിലെ വിചാരണ നേരിടുന്നു. ടെക്‌സാസുകാരിയായ ബ്രിട്ടാനി ആന്‍ റൗലോ എന്ന 38 കാരി സ്ത്രീയാണ് ആറു വര്‍ഷം മുമ്പ് 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നത്. ഇവര്‍ കെന്നത്ത് ഡഗ്ലസ് എന്നായാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതിയാണ്.

അതേസമയം ലൈംഗികപീഡനക്കേസില്‍ റൗലോ പ്രതിയല്ലെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ ഇരയായിരുന്നെന്നും ബുധനാഴ്ച നടന്ന വിചാരണയില്‍ അവരുടെ അഭിഭാഷകന്‍ പറഞ്ഞു. 2018 ല്‍ നടന്ന സംഭവത്തില്‍ 38 കാരി ലൈംഗികാതിക്രമത്തിന്റെ ഇരയാകുകയായിരുന്നെന്ന് വിചാരണ വേളയില്‍ അഭിഭാഷകന്‍ ചെല്‍സി കാള്‍ട്ടന്‍ പറഞ്ഞു. റൗലോയും ഇരയും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് സംഭവം. വഴക്കിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നപ്പോള്‍ 12 വയസ്സുകാരന്‍ റൗളോയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും മാര്‍ഷ് പറഞ്ഞു.

അതേസമയം റൗളോ തന്നോട് ഒരു കാമുകനെപ്പോലെയാണ് പെരുമാറിയതെന്നും തനിക്ക് 11-ഓ 12-ഓ വയസ്സുള്ളപ്പോള്‍ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് ഇപ്പോള്‍ 18 വയസ്സുള്ള യുവാവ് പറഞ്ഞു. 12 വയസ്സുള്ള ഇരയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായി റൗളോ തന്നോട് പറഞ്ഞിട്ടുള്ളതായും ഒന്നിലധികം തവണ സംഭവിച്ചതായി പറഞ്ഞിട്ടുണ്ടെന്നും അയല്‍വാസി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.