ഇറ്റാലിയന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായ മോണിക്ക ബെല്ലൂച്ചി, ജീവിച്ചിരിക്കുന്ന ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളായും പരിഗണിക്കപ്പെടുന്നു. രൂപം കൊണ്ടും വ്യക്തിജീവിതത്തിനും നടി എപ്പോഴും ഹോളിവുഡ് സിനിമാവേദിയില്‍ ഒരു സംഭാഷണ വിഷയമാണ്. അവസാന ജെയിംസ് ബോണ്ട് സിനിമയില്‍ ‘ബോണ്ട് ലേഡി’ ആയി അഭിനയിച്ച ഏറ്റവും പ്രായം കൂടിയ നടിയായ മോണിക്കയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. മികച്ചതും ഗ്‌ളാമറസുമായ ചിത്രങ്ങള്‍ കൊണ്ട് 58 ാം വയസ്സിലും അവര്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഗ്‌ളാമറസ് പോസും ആരാധകരെ വിസ്മയിപ്പിക്കുന്നതാണ്. ഒരു കടല്‍ത്തീരത്തെ രണ്ട് അതിഗ്‌ളാമര്‍ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ കടല്‍ത്തീരത്ത് മണലില്‍ കിടക്കുന്ന പോസിലും മറ്റൊന്ന് കൈകള്‍ കെട്ടി അലസമായി നില്‍ക്കുന്ന പോലസുലുള്ളതും. രൂപഭേദം വരുത്തിയ മുഖം, നിര്‍വചിക്കപ്പെട്ട പുരികങ്ങള്‍, വരയുള്ള കണ്ണുകള്‍, മസ്‌കര കണ്‍പീലികള്‍, തിളങ്ങുന്ന ചുണ്ടുകള്‍ എന്നിവ ഉപയോഗിച്ച് അവള്‍ ഭാവം പൂര്‍ത്തിയാക്കി. ഫാട്ടോഗ്രാഫര്‍ ലുക്ക് റൂക്സാണ് ചിത്രം പകര്‍ത്തിയത്.
