Movie News

”ദക്ഷിണേന്ത്യന്‍ സിനിമയിലെ ഹീറോകള്‍ക്ക് കുടുംബത്തിലെ സത്രീകള്‍ സിനിമയില്‍ വരുന്നത് ഇഷ്ടമല്ല ”

തെന്നിന്ത്യന്‍ സിനിമ പുരുഷാധിപത്യത്തിന് കീഴിലാണെന്നും നടന്മാര്‍ക്ക് അവരുടെ സഹോദരികളോ മകളോ പോലെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ സിനിമയില്‍ വരുന്നത് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് പ്രശസ്ത തെലുങ്ക് നടിയും നടന്‍ മോഹന്‍ബാബുവിന്റെ മകളുമായ ലക്ഷ്മി മഞ്ചു. തന്നെപ്പോലെയുള്ളവരെ കാസ്റ്റ് ചെയ്യാത്തതിനും തൊഴില്‍ നിഷേധിക്കുന്നതിനും കാരണം ഈ മനോഭാവമാണെന്നും അവര്‍ തുറന്നടിച്ചു.

ജോലിചെയ്യാന്‍ മുംബൈയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തിന്റെ പ്രധാന മാര്‍ഗ്ഗതടസ്സം കുടുംബം തന്നെയാണെന്നും ഇവര്‍ പറഞ്ഞു. കുടുംബം എതിര്‍ത്തിട്ടും നടി കഴിഞ്ഞ വര്‍ഷം മുംബൈയിലേക്ക് പോകുകയും ചില ബോളിവുഡ് സിനിമാ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രമുഖ തെന്നിന്ത്യന്‍ സൂപ്പര്‍നടിമാരില്‍ ഒരാളും അടുത്ത സുഹൃത്തുമായ രാകുല്‍പ്രീത് സിംഗാണ് തന്നെ മുംബൈയിലേക്ക് പോകാന്‍ നിര്‍ബ്ബന്ധിച്ചതെന്നും എപ്പോള്‍ പോയാലും അവരുടെ വീട്ടിലാണ് താന്‍ തങ്ങാറുള്ളതെന്നും നടി പറഞ്ഞു.

തന്നെ കുടുംബം തടയുക മാത്രമല്ല ദീര്‍ഘകാലത്തോളം തന്നെ മുംബൈയിലേക്ക് വിടാതിരിക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ തമ്മില്‍ വളരെ അടുപ്പമുള്ള വീടാണ് ഞങ്ങളുടേത്. എന്തിനാണ് വലിയ കുളത്തില്‍ പോയി ചെറിയ മീന്‍ പിടിക്കുന്നതെന്നായിരുന്നു അവര്‍ ചോദിച്ചിരുന്നതെന്നും നടി പറയുന്നു. ഹീറോകളുടെ സഹോദരിമാരോ പെണ്‍മക്കളോ നടിമാരാകുന്നത് ദക്ഷിണേന്ത്യയിലെ നടന്മാര്‍ക്ക് തീരെ യോജിക്കാനാകില്ല. അതുകൊണ്ടാണ് തന്നെപ്പോലെയുള്ളവരെ കാസ്റ്റ് ചെയ്യുന്നതില്‍ നിന്നും അവര്‍ പിന്നോക്കം പോകുന്നത്.

”എന്നെ സിനിമയില്‍ അവതരിപ്പിച്ചത് പ്രകാശായിരുന്നു. എന്നാല്‍ ഈ ആശയത്തെ പിന്തിരിപ്പിക്കാനായിരുന്ന എന്റെപിതാവും മുത്തച്ഛനും പരമാവധി ശ്രമിച്ചതെന്നും നടി പറഞ്ഞു. പുരുഷാധിപത്യമുള്ള സമൂഹമാണ് നമ്മളുടേത്. അത് തിരിച്ചറിയുന്നതിന് പകരം നമ്മള്‍ അതിനെ പിന്തുടരുകയാണ്. സഹോദരന്മാര്‍ക്ക് അനായാസം കിട്ടുന്ന കാര്യങ്ങള്‍ക്ക് പോലും എനിക്ക് പോരാടേണ്ടിവന്നു. മുംബൈയില്‍ താമസിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടെന്നും നടിപറയുന്നു.