25ാമത് ഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും. മോദിയും പുട്ടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ മോദിയും പുട്ടിനും അവഗണിച്ചു. ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും നടന്നു പോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നിൽക്കുന്ന ചിത്രവും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മോദി, ഷി, പുട്ടിന് സംഭാഷണത്തിലും പാക്ക് പ്രധാനമന്ത്രിയെ അവഗണിച്ചു.
ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങൾക്കായി നേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. പിന്നീട് എക്സിൽ മോദി പോസ്റ്റ് ചെയ്ത ഫോട്ടോയിൽ രാജ്യതലവൻമാർ അണിനിരന്നതിൽ ഷഹബാസ് മോദിയിൽന്ന് വളരെ മാറിയാണ് നിൽക്കുന്നതെന്നും കാണാം.
ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി മോദി ചർച്ച നടത്തിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ച് അമേരിക്ക ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയും കൂടിയാണിത്. യുക്രെയ്ന്-റഷ്യ യുദ്ധത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യ-ചൈന-റഷ്യ ബന്ധം ശക്തിപ്പെടുന്നത് നിലവിലെ ആഗോള സാഹചര്യത്തില്‍ നിര്‍ണായകമാണ്.




