യുക്രേനിയന്‍ മോഡലിനെ നട്ടെല്ലും കൈകാലുകളും തകര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തി. ദുബായില്‍ നടന്ന സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് 10 ദിവസങ്ങള്‍ക്കുള്ളിലാണ് മരിയ കോവല്‍ചെക്ക് എന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
പാര്‍ട്ടിയ്ക്ക് ശേഷം ഇവരെ കാണാതെയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, വീട്ടുകാരോടും സുഹൃത്തുക്കളോടും യുവതി പറഞ്ഞത് ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോവുകയാണെന്നാണ്. അതൊരു ‘സെക്സ് പാർട്ടി’ ആണെന്ന് കരുതപ്പെടുന്നു.
പിന്നീട് തായ്‌ലാന്റിലേക്കുള്ള വിമാനം മരിയക്ക് കിട്ടിയില്ലെന്ന് അറിഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ യുവതിയെ ബന്ധപ്പെടാനായി ശ്രമിച്ചിരുന്നു. എന്നാല്‍ മരിയയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
നട്ടെല്ലിനും കൈകാലുകള്‍ക്കും പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് റോഡരികില്‍ യുവതിയെ കണ്ടെത്തിയത്. സംസാരിക്കാന്‍ സാധിക്കാത്ത നിലയിലാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്. കെണിയില്‍പ്പെടുത്തിയാണ് മരിയയെ പാര്‍ട്ടിയിലെത്തിച്ചത്. കിഴക്കന്‍ യൂറോപ്പിലെ മോഡലുകളെ ലൈംഗിക അടിമകളാക്കുന്ന രീതി നിലവിലുണ്ട്. ലൈംഗികാതിക്രമത്തിന് ദിവസങ്ങളോളം ഇരയാക്കിയതിന് ശേഷമാണ് മരിയയെ റോഡരികില്‍ ഉപേക്ഷിച്ചതെന്നാണ് കുടുംബം പറയുന്നത്.
മോഡലിങ്ങും ബിസിനസ്സുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെ കാണുന്നതിനായാണ് അവര്‍ ദുബായിലെത്തിയത്. രാത്രി അവരോടൊപ്പമാണ് താമസമെന്നും കുടുംബത്തിനെ അറിയിച്ചു. ഇതിന് പിന്നാലെ 10 ദിവസം കഴിഞ്ഞ് രക്തത്തില്‍ കുളിച്ച നിലയില്‍ മരിയയെ കണ്ടെത്തുകയായിരുന്നു. നിലവില്‍ യുവതി ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നിലധികം ശസ്ത്രക്രിയകള്‍ക്കും യുവതി വിധേയയായി. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് യുവതിക്ക് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. കുടുംബം പോലീസിന്റെ ഭാഷ്യം നിരസിച്ചതായി റഷ്യൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.
അതൊരു Porta Potty പാർട്ടി ആയിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വാധീനമുള്ള വ്യക്തികളുമായുള്ള സ്ത്രീകളുടെ ഒത്തുചേരലിനെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണിത്. സ്ത്രീകൾക്ക് ഏകദേശം 100,000 ഡോളർ പ്രതിഫലം ലഭിക്കുന്ന സമ്പന്നരായ പുരുഷന്മാരുടെ വിചിത്ര ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി കടുത്ത പീഡനത്തിന് വിധേയരാകുന്നതായി പറയപ്പെടുന്നു.