Oddly News

മൊബൈൽ ചതിച്ചാശാനേ…! പ്ലേറ്റിനു പകരം ഭക്ഷണം തറയിൽ വിളമ്പുന്ന ഭാര്യ ! പിന്നെ സംഭവിച്ചത് !- വീഡിയോ വൈറല്‍

മൊബൈലിൽ ശ്രദ്ധിച്ച് ഭര്‍ത്താവിന് ഭക്ഷണം വിളമ്പിയ ഭാര്യക്ക് പറ്റിയ അമളി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മൊബൈലിൽ ശ്രദ്ധിച്ചുകൊണ്ട് മറ്റ് ജോലികള്‍ ചെയ്യുമ്പോള്‍ പലപ്പോഴും വലിയ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഭാര്യയുടെ പ്രവർത്തി കണ്ട ഭർത്താവ് ദേഷ്യപ്പെടുന്നതും പിന്നീട് അവരെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം.

ഭർത്താവും ഭാര്യയും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രണ്ട് പാത്രങ്ങളാണ് അവർക്ക് മുന്നിലുള്ളത്. മൊബൈലിൽ നോക്കിക്കൊണ്ട് ഭാര്യ ആദ്യം ഭർത്താവിന്റെ പാത്രത്തിലേക്ക് ചോറും കറിയും വിളമ്പുന്നു. അതിനിടയിൽ ഭർത്താവ് ഭാര്യയുടെ പാത്രം എടുത്ത് മാറ്റുന്നുണ്ടെങ്കിലും മൊബൈലിൽ ശ്രദ്ധിക്കുന്നതുകൊണ്ട് അവരത് കാണുന്നില്ല.തന്റെ പാത്രം അടുത്തുണ്ട് എന്ന് കരുതി ഭാര്യ തറയിലേക്കാണ് ചോറും കറിയും വിളമ്പിയത്. വിളമ്പിയതിന് ശേഷം തറയിൽ നിന്ന് ഭക്ഷണം കഴിക്കാനായി തുടങ്ങുമ്പോഴാണ് ഭർത്താവ് അവളെ വഴക്ക് പറയുന്നതും മർദ്ദിക്കുന്നതും.