ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
Posted onAuthorAksaComments Off on ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
ഝാൻസി: ഹോട്ടലിൽ വെച്ച് തന്റെ ഭാര്യയോടൊപ്പം കണ്ട യുവാവിനെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചു. തന്റെ ഭാര്യ കാമുകനുമായി ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഭർത്താവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം. അയാൾ സ്ഥലത്തെത്തിയപ്പോൾ, ഭാര്യയോടൊപ്പം ഒരു യുവാവിനെ കാണുകയും തുടര്‍ന്ന് പരസ്യമായി മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു.
സ്വകാര്യ ആവശ്യങ്ങൾക്കായി ഹോട്ടലിലെത്തിയ യുവാവിനെ, സ്ത്രീയുടെ കൂടെയുള്ള ആളായി കുടുംബാംഗങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു . യുവതിയുടെ ബന്ധുക്കൾ ചേർന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ സ്ഥലത്തെത്തിയ യുവാവിന്റെ അച്ഛനെയും സഹോദരനെയും സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
താൻ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഹോട്ടലിൽ പോയപ്പോൾ സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും അവിടെ എത്തുകയായിരുന്നുവെന്നും, തെറ്റിദ്ധരിച്ച് തന്നെ പിടികൂടുകയായിരുന്നുവെന്നും ഇരയായ സോനു പ്രമോദ് ആര്യ പറഞ്ഞു. നിരപരാധിയായിട്ടും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും യുവാവ് പറയുന്നു. അതേസമയം, ഭാര്യ ഒരു യുവാവുമായി ഹോട്ടലിലാണെന്ന വിവരം കുടുംബാംഗങ്ങളിൽ നിന്നാണ് ലഭിച്ചതെന്നും, അവിടെയെത്തിയപ്പോൾ അവരെ ഒരുമിച്ച് കണ്ടെന്നുമാണ് സ്ത്രീയുടെ ഭർത്താവ് പറയുന്നത്. യുവാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്ത്രീ അവകാശപ്പെടുന്നു. തെറ്റിദ്ധാരണ മൂലമാണ് യുവാവിന് മര്‍ദ്ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട്, യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പേരെടുത്തു പറഞ്ഞ അഞ്ച് പേർക്കും മൂന്ന് അജ്ഞാതർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മൗറാനിപ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് വിദ്യാസാഗർ സിംഗ് അറിയിച്ചു.
ഓടുന്ന വാഹനങ്ങളിൽ ചാടി കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരത്തിൽ ബസിന്റെയും ട്രെയിനിന്റെയും പുറകെ ഓടി ജീവൻവരെ ആളുകൾക്ക് നഷ്ടമായിട്ടുള്ള നൂറുകണക്കിന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്രെയൊക്കെ ഉണ്ടായിട്ടും ഇതൊന്നും വകവെക്കാതെ വാഹനം മിസ്സാകല്ലേ എന്നോർത്തു എങ്ങനെയും ഇവക്ക് പിന്നാലെ പായുന്ന നിരവധി ആളുകളുണ്ട്. ഒടുവിൽ വലിയ വിപത്തുകൾ നേരിടേണ്ടിവരുമ്പോഴാണ് പലർക്കും കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്. ഏതായാലും അങ്ങനെ ഉള്ളവർക്കു ഒരു പാഠമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. നീങ്ങിത്തുടങ്ങിയ Read More…
സ്നേഹിച്ച് ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ കുറച്ച് നേരത്തേക്ക് പുറത്ത് നടക്കാനായി വിട്ടാല്‍ അവ തിരികെ എത്തുന്നത് മറ്റെതെങ്കിലും ജീവിയുമായിട്ടാകും. പുറത്തുവച്ച് പിടിക്കുന്ന ജീവികളെ അവിടെവച്ച് ഭക്ഷിക്കാതെ വീടനകത്തേക്ക് പൂച്ചകള്‍ കൊണ്ട് വരും. അതിന് പിന്നിലാവട്ടെ വ്യക്തമായ കാരണങ്ങളുമുണ്ട്. വീട്ടില്‍ നിന്ന് അവയ്ക്ക് നല്കുന്ന ഭക്ഷണം തികയാതെ വരുന്നത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇനി എത്രയൊക്കെ ഭക്ഷണം ലഭിച്ചാലും ഇര പിടിക്കാനായി ലഭിക്കുന്ന അവസരങ്ങള്‍ ഒരിക്കലും പൂച്ചകള്‍ പാഴാക്കാറില്ല. താമസസ്ഥലത്തിലേക്ക് ഇരകളെ കൊണ്ടുവരുന്നതിനുള്ള കാരണം പെണ്‍പൂച്ചകളില്‍ സഹജമായ മാതൃസ്വഭാവമാണ്. Read More…
ഫോണിൽ സംസാരിച്ച് മുഴുകിയിരിക്കുന്നതിനിടെ പരിസരബോധം നഷ്ടപ്പെട്ടുപോകുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഫോണിൽ സംസാരിക്കുന്നതിനിടയിൽ സ്വന്തം കുഞ്ഞിനെ ആരെങ്കിലും മറന്നുപോകുമോ? എന്നാൽ അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നത്. “@kattappa_12” എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വൈറലായ വീഡിയോയിൽ ഒരു യുവതി ഫോൺ വിളിച്ചുകൊണ്ടു നടന്നുപോകുന്നതാണ് കാണുന്നത്. ഫോൺ സംസാരത്തിൽ മുഴുകിയിരിക്കുന്നതിനാൽ തന്റെ ചുറ്റും നടക്കുന്നത് എന്തെന്ന് പോലുമറിയാതെയാണ് യുവതി നടക്കുന്നത്. ഈ സമയം ഒരു കൊച്ചുകുട്ടിയെ കൈകളിലെടുത്ത് Read More…